# ധനുഷ് ചിത്രം ‘ഡിഎന്‍എസ്ിന്റെ ഷൂട്ടിംഗ് തടഞ്ഞ് പൊലിസ്!!

- Link: https://ml.b4blaze.com/film-news/shooting-of-dhanushs-dns-canceled-in-tirupati
- Published: 2024-02-01T18:54:54+05:30
- Author: Anu

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രം’ഡിഎന്‍എസ്’ിന്റെ ഷൂട്ടിംഗ് തടഞ്ഞ് പൊലീസ്. തിരുപ്പതിയിലാണ്
ഡിഎന്‍എസ് ചിത്രീകരണം നടക്കുന്നത്. ധനുഷിനെ നായകനാക്കി ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന
ചിത്രമാണ് ഡിഎന്‍എസ്.’ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റേതായി 
എത്തുന്ന ചിത്രമാണ് ഡിഎന്‍എസ്. നാഗാര്‍ജുനയും രശ്മിക മന്ദാനയുമാണ് ചിത്രത്തില്‍ പ്രധാന
കഥാപാത്രങ്ങളാവുന്നത്.
  ഭക്തര്‍ക്ക് ഷൂട്ടിങ് തടസ്സം സൃഷ്ടിക്കുകയും ഗതാഗതക്കുരുക്ക്
ഉണ്ടാക്കിയെന്നും കാണിച്ചുള്ള പരാതിയിലാണ് പൊലിസ് നടപടിയെടുത്തത്. ചിത്രത്തിന്റെ പ്രധാന
ലൊക്കേഷനുകളില്‍ ഒന്നാണ് തിരുപ്പതി. ഈ പ്രദേശത്തെ ആംബുലന്‍സുകള്‍ക്ക് അടക്കം ഷൂട്ടിംഗ്
പ്രയാസമുണ്ടാക്കിയെന്ന് കാട്ടിയാണ് നടപടിയെടുത്തത്. ഗതാഗതകുരുക്ക് അനുഭവപ്പെടാന്‍ തുടങ്ങിയതോടെയാണ്
തിരുപ്പതി പൊലീസ് ചിത്രത്തിന്റെ ഷൂട്ടിംഗ് അനുമതി റദ്ദാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുപ്പതിയിലെ അല്‍ബിരി എന്ന സ്ഥലത്ത് ആയിരുന്നു ഡിഎന്‍എസിന്റെ ചിത്രീകരണം നടന്നത്.
സിനിമാ ചിത്രീകരണത്തെ തുടര്‍ന്ന് മറ്റ് വാഹനങ്ങള്‍ വിവിധ റൂട്ടുകളിലേക്ക് തിരിച്ചു 
വിടേണ്ടി വന്നത് ഗതാഗതക്കുരുക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെയാണ് ഷൂട്ടിംഗ് തടഞ്ഞത്.
