# വിവാഹ ശേഷം ശരണ്യ മോഹൻ അഭിനയം നിർത്തലാക്കിയ കാരണം ?

- Link: https://ml.b4blaze.com/film-news/shranaya-mohan-said-about-her-family
- Published: 2020-05-06T09:48:21+05:30
- Author: Rahul

സിനിമയിലും സീരിയലിലും സജീവമായി നിൽക്കുന്ന പല താരങ്ങളും പിന്നീട് അഭിനയം നിർത്താറുണ്ട്,
മിക്കവരും വിവാഹത്തോട് കൂടിയാണ് സ്‌ക്രീനിൽ നിന്നും അപ്രത്യക്ഷമാകുന്നത്. എന്നാൽ ഇപ്പോൾ
താരങ്ങൾ ഒക്കെയും അഭിനയം നിർത്തുമെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരിക്കും.
വിവാഹ ശേഷം അഭിനയത്തിന് ബ്രേക്ക് ഇട്ട താരമായിരുന്നു ശരണ്യ മോഹൻ.  ഫേസ്ബുക്കില്‍ സജീവമായ
ശരണ്യ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുണ്ട്. കുട്ടിക്കാലം മുതലേ നൃത്തം
പഠിച്ചിരുന്നു ശരണ്യ മോഹന്‍.  മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു ഡാന്‍സ് കണ്ടായിരുന്നു
സംവിധായകന്‍ ഫാസില്‍ ശരണ്യയെ സിനിമയിലെടുത്തത്. അനിയത്തിപ്രാവിലേക്കായിരുന്നു അന്ന്
താരത്തെ ക്ഷണിച്ചത്.

⌊saranya mohan⌉⌊saranya mohan⌉ആ സിനിമയുടെ തമിഴ് പതിപ്പിലും താരം അഭിനയിച്ചിരുന്നു.
അനിയത്തി വേഷങ്ങളായിരുന്നു കൂടുതലും തേടിയെത്തിയിരുന്നത്. വേലായുധത്തിലെ വിജയ് യുടെ
അനിത്തിവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെന്നും താരം പറയുന്നു. വിവാഹശേഷവും അഭിനയിക്കാനുള്ള
അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിച്ചിരുന്നു. മക്കള്‍ക്കും 
കുടുംബത്തിനുമൊപ്പമായി കൂടുതല്‍ സമയം മാറ്റിവെക്കാന്‍ തീരുമാനിച്ചതോടെ അഭിനയത്തില്‍
നിന്നും മാറിനില്‍ക്കുകയായിരുന്നു. ഞങ്ങള്‍ ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു
അതെന്നും താരം പറയുന്നു. നാട്യഭാരതിയെന്ന ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട് ഇപ്പോള്‍.
വിവാഹത്തിന് ശേഷം ഭര്‍ത്തവ് ഡോ അരവിന്ദിനൊപ്പം തിരുവനന്തപുരത്തേക്ക് മാറുകയായിരുന്നു
ശരണ്യ.

⌊Saranya-Mohan-1⌉⌊Saranya-Mohan-1⌉60 വര്‍ഷം പഴക്കമുള്ള ഒറ്റനില വീടാണ് ചേട്ടന്റേത്.
പറമ്ബും മുറ്റവുമൊക്കെയുണ്ട്. കൊറോണക്കാലത്താണ് അതിന്റെ ഗുണം മനസ്സിലാക്കിയത്. വീട്ടിലിരുന്ന്
ബോറടിക്കുമ്ബോള്‍ പറമ്ബിലേക്ക് ഇറങ്ങും. രണ്ട് മക്കളാണ് ശരണ്യയ്ക്ക്. മകന്‍ അനന്തപദ്മനാഭന്
മൂന്നര വയസ്സായി. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് ഒന്നേകാല്‍ വയസ്സായതേയുള്ളൂ. രസമുള്ള പ്രായമാണ്.
അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോള്‍ ജീവിതം ചലിക്കുന്നത്. ലോക് ഡൗണ്‍ ജീവിതത്തില്‍
ബോറടിയില്ലെങ്കിലും എല്ലാം പെട്ടെന്ന് ശരിയാവണേയെന്ന പ്രാര്‍ത്ഥനയിലാണ് ശരണ്യ മോഹന്‍.
