# പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് ശ്രയഘോഷൽ !!

- Link: https://ml.b4blaze.com/film-news/shreya-ghoshal-friend-death
- Published: 2022-09-14T09:00:30+05:30
- Author: Rahul

പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ നേർന്ന് ശ്രയഘോഷൽ, സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ
പങ്ക് വെച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ജീവിതം അത്ര പ്രവചനാതീതമാണ്. വളരെ
പെട്ടന്ന് പോയി പ്രിയ മഹേഷ്. നിങ്ങൾ ഞങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു,
നിങ്ങൾ കുടുംബമായിരുന്നു. അത്രയും ലജ്ജാശീലമായ സൗമ്യമായ ആത്മാവ്. ഭൂതകാലത്തിൽ ഞങ്ങൾ
നിങ്ങളെക്കുറിച്ച് എങ്ങനെ സംസാരിക്കും? നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും സമാധാനത്തിൽ
വിശ്രമിക്കൂ. ഓം ശാന്തി എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/306946091_623192459164521_6674300514439366708_n.
jpg?resize=1440%2C1608&ssl=1)

അന്യ ഭാഷ ഗായിക ആണെങ്കിൽ പോലും ശ്രയ ഘോഷാൽ മലയാളികളിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്.
മലയാളത്തിൽ ശ്രയ ഘോഷാൽ പാടിയ മുഴുവൻ ഗാനങ്ങളും വളരെ വലിയ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ
ഇടം നേടിക്കൊണ്ടിരിക്കുകയാണ്. മനോഹരമായ ശബ്‍ദവും മലയാളം വാക്കുകളിൽ ഉള്ള സ്പുടതയും 
ആണ് താരത്തിന് ഇത്ര ആരാധകർ ഉണ്ടാകാനുള്ള കാരണം. പത്ത് വർഷങ്ങൾക്ക് മുകളിലായി മലയാളത്തിൽ
പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയാണ് ശ്രയ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മലയാളി ആരാധകരെയാണ്
താരം സ്വന്തമാക്കിയിരിക്കുന്നത്.അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിലെ
ഗാനം ആലപിച്ചു കൊണ്ട് 2007 ൽ ആണ് ശ്രയ ഘോഷാൽ മലയാള ഗാന രംഗത്തേക്ക് എത്തുന്നത്. ചിത്രത്തിലെ
വിടപറയുകയാണോ എന്ന ഗാനം വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇതോടെ ഗാനം ആലപിച്ച
ശ്രയ ഘോഷാലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീടങ്ങോട്ട് നിരവധി മികച്ച ഗാനങ്ങൾ 
ആണ് താരം ആലപിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/306787419_623192455831188_3101091328682786108_n.
jpg?resize=1440%2C1602&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/306826657_623192452497855_670856835843366809_n.
jpg?resize=1440%2C1608&ssl=1)
