# ഒരു മാറ്റവുമില്ല ; എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം നിലനിർത്തുന്നതെന്ന് സോഷ്യൽ മീഡിയ !

- Link: https://ml.b4blaze.com/film-news/shriya-saran-latest-pictures-goes-viral
- Published: 2021-10-04T17:56:54+05:30
- Author: Rahul

സംഗീത ആൽബങ്ങളിലൂടെ അഭിനയ ലോകത്തേയ്ക്ക് കാലെടുത്ത് വെച്ച താരമാണ് ശ്രിയ ശരൺ. സൗത്ത്
ഇന്ത്യൻ സിനിമകളിലൂടെയാണ് ശ്രിയ തന്റെ സിനിമാഭിനയം തുടങ്ങിയത്. തുടർന്ന് ബോളിവുഡിലും
തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. സൗത്ത് ഇന്ത്യയിൽ വൻ വിജയം കൈവരിച്ച ദൃശ്യം
സിനിമയുടെ ഹിന്ദി റീമേക്കിൽ മീനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രിയ ആയിരുന്നു.രജനികാന്തിനൊപ്പം
വരെ അഭിനയിച്ച താരം തന്റെ ഉറ്റ സുഹുതും ബിസിനെസ്സുകാരനുമായ ആന്ദ്രേയാണ് വിവാഹം കഴിച്ചത്.
മലയാളത്തിൽ പോക്കിരിരാജ, കാസനോവ തുടങ്ങിയ ചലച്ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ
സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കുമെല്ലാം വലിയ സ്വീകാര്യതയാണ്
ലഭിയ്ക്കാറുള്ളത്. പലപ്പോഴും തന്റെ പ്രിയതമനൊപ്പമുള്ള ചിത്രങ്ങളുമായാണ് താരം സമൂഹമാധ്യമനകളിൽ
പ്രത്യക്ഷപ്പെടാറുള്ളത്.വിവാഹിതയായതിനു ശേഷവും ഇപ്പോഴും അതെ സൗന്ദര്യം നിലനിർത്തുന്ന
ശ്രിയയ്ക്ക് ഇപ്പോഴും നിരവധി ആരാധകരാണ് ഉള്ളത്. ഇന്നിപ്പോൾ താരം തന്റെ ഇൻസ്റ്റാഗ്രാമിൽ
പങ്കുവെച്ചിരിയ്ക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിയ്ക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രം
ധരിച്ചാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ്
ചിത്രത്തിന് താഴെയായി എത്തിയിരിയ്ക്കുന്നത്. താരത്തിന്റെ സൗന്ദര്യത്തെ പുകഴ്ത്തി തന്നെയാണ്
ആരാധകർ എത്തിയിരിയ്ക്കുന്നത്. എങ്ങനെയാണു ഈ സൗന്ദര്യം ഇപ്പോഴും ഇങ്ങനെ നിലനിർത്തുന്നത്
എന്ന ചോദ്യവും ഉയരുന്നുണ്ട്.
