# റിലേഷൻഷിപ്പിനെ കുറിച്ചൊന്നും താൻ അധികം പോസ്റ്റ് ഇടാറില്ല, ശ്രുതി രാമചന്ദ്രൻ

- Link: https://ml.b4blaze.com/film-news/shruthi-about-husband
- Published: 2024-06-17T12:56:15+05:30
- Author: Devika Rahul

ഏറെനാളത്തെ പ്രണയത്തിനാെടുവിലായിരുന്നു നടി ശ്രുതി രാമചന്ദ്രന്റെ വിവാഹം. 2016 ലാണ്
ശ്രുതിയും ഫ്രാൻസിസ് തോമസും വിവാഹിതരായത്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്
ശ്രുതി രാമചന്ദ്രനിപ്പോൾ‌. മലയാളത്തിലെ ഒരു ഓൺലൈൻ എന്റർടൈൻമെന്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്
നടി മനസ് തുറന്നത്. വിവാഹ ജീവിതത്തിൽ ബോറടി തോന്നിയിട്ടില്ലെന്ന് ശ്രുതി പറയുകയാണ്.
വ്യക്തികളെന്ന നിലയിൽ നമ്മൾ എല്ലാ ദിവസവും വളരുകയാണ്. ഇമോഷണലി ഞങ്ങൾ രണ്ട് പേരും വളരുന്നു.
അപ്പോൾ നമ്മുടെ ചിന്താഗതികൾ മാറുന്നുണ്ട്. അത് പങ്കാളി മനസിലാക്കാനും ഉൾക്കൊള്ളാനും
ശ്രമിക്കുന്നു. തങ്ങൾ ഭാര്യ ഭർത്താക്കന്മാർ മാത്രമല്ല ബെസ്റ്റ് ഫ്രണ്ട്സാണ്. ഒരു റൊമാന്റിക്
റിലേഷൻഷിപ്പ് മാത്രമല്ല തങ്ങൾക്കിടയിൽ ഉള്ളതെന്നും ശ്രുതി പറയുകയാണ്. ബെസ്റ്റ് ഫ്രണ്ടുമായി
നമുക്ക് ബോറടിക്കില്ല. രണ്ട് സുഹൃത്തുക്കളായി ഒരു വീട്ടിൽ കഴിയുന്നു അതിനൊപ്പം തന്നെ
വിവാഹിതരുമാണ് തങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/shruthi-ramachandran-
1.jpg?resize=310%2C360&ssl=1)

ഇപ്പോൾ തങ്ങൾക്കിടയിൽ ഉള്ള ഇതൊരു വർക്കിംഗ് റിലേഷൻഷിപ്പാണെന്നും ശ്രുതി പറയുകയാണ്. 
കാരണമെന്തെന്നാൽ തങ്ങൾ രണ്ട് പേരും വളരുന്നു. എന്നാൽ പക്ഷെ തങ്ങൾക്കിടയിലുള്ള ഐഡിയോളജി
മാറിക്കൊണ്ടിരിക്കുകയാണ് എന്നും നടി പറയുന്നുണ്ട്. തങ്ങളുടെ പ്രണയകാല ജീവിതത്തെപ്പറ്റിയും
ശ്രുതി രാമചന്ദ്രൻ ഈയൊരു അഭിമുഖത്തിലൂടെ മനസ്സ് തുറക്കുകയാണ്. 9 വർഷം തങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ
തങ്ങൾക്കിടയിൽ ഉണ്ടായിരുന്നത് ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആയിരുന്നു എന്നാണ് ശ്രുതി
വെളിപ്പെടുത്തുന്നത്. ആ സമയത്ത് ഫ്രാൻസിസിന് തന്നെയോ തനിക്ക് ഫ്രാൻസിസിനെയോ മനസിലാക്കാൻ
പറ്റിയോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് താൻ മനസ്സിലാക്കുന്നതും എന്നും ശ്രുതി രാമചന്ദ്രൻ
പറയുകയാണ്. എന്നാൽ പക്ഷെ കല്യാണം കഴിഞ്ഞിട്ടാണ് ഫ്രാൻസിസിനെ കാണുമ്പോൾ ഇതാരാ എന്ന് 
ചിന്തിക്കുന്നത് പോലും എന്നും ശ്രുതി രാമചന്ദ്രൻ പറയുന്നു. ഒരു റിലേഷൻഷിപ്പിലായിരിക്കുന്നതും
വിവാഹിതരാകുന്നതും തീർത്തും വ്യത്യസ്തമാണ് എന്ന അഭിപ്രായവും ശ്രുതി രാമചന്ദ്രനുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/shruthi-ramachandran.
jpg?resize=850%2C1106&ssl=1)

ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പാകുമ്പോൾ പൊതുവെ ഒരു മാസത്തിൽ രണ്ടോ മൂന്നോ ദിവസമേ പരസ്പരം
ഒക്കെ കാണാനൊക്കെ കഴിയൂ. അങ്ങനെ മീറ്റ് ചെയ്യുമ്പോൾ നമ്മൾ നമ്മുടെ ബെസ്റ്റ് വെർഷനായിരിക്കും
അവർക്ക് മുന്നിൽ കാണിക്കുക അങ്ങനയെ നമുക്ക് പറ്റൂ. ഒരുമിച്ച് കാണുന്ന ആ രണ്ട് ദിവസം
അടിച്ച് പൊളിക്കണം. ആ സമയത്ത് തനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും താൻ അത് പുറത്ത്
കാണിക്കില്ല എന്നും ശ്രുതി പറയുകയാണ്. സോഷ്യൽ മീഡിയയുടെ കാലമായിരുന്നില്ല അത് അതുകൊണ്ട്
തന്നെ കുറച്ച് സംഭാഷണങ്ങൾ മാത്രമേ നമുക്ക് ഇടയിൽ ഉണ്ടായിട്ടുള്ളൂ എന്നും ശ്രുതി പറയുന്നു.
കല്യാണം കഴിഞ്ഞിട്ടാണ് തങ്ങൾ ഒരു വീട്ടിൽ കഴിയുന്നത് എന്നും എന്നാൽ പക്ഷെ ഈയിടയ്ക്കാണ്
തങ്ങൾ പരസ്പരം അറിയാൻ തുടങ്ങിയത് എന്നും അതിനാൽ തന്നെ വിവാഹ ബന്ധത്തിൽ ബോറടിക്കാൻ ഇതുവരെ
തങ്ങൾക്ക് സമയം കിട്ടിയിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കി. ഈ റിലേഷൻഷിപ്പ് തന്നെ ഡിഫൈൻ
ചെയ്യുമെന്ന് കരുതുന്നില്ല. താനെന്ന വ്യക്തി തന്റെ റിലേഷൻഷിപ്പ് അല്ല. സോഷ്യൽ മീഡിയയിൽ
റിലേഷൻഷിപ്പിനെ കുറിച്ചൊന്നും താൻ അധികം പോസ്റ്റ് ചെയ്യാറില്ല. എന്നാൽ പക്ഷെ ഫ്രാൻസിസ്
ഒരുപാട് പോസ്റ്റിടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/ShrutiRamachandran-
29.jpg?resize=1080%2C1350&ssl=1)

കാരണം അവന് എഴുതാൻ ഇഷ്ടമാണ്. പക്ഷെ അത് തങ്ങളുടെ ബന്ധത്തിന്റെ ഒരു ഭാഗം മാത്രമാണ്. 
തനിക്ക് തന്നിൽ സെക്യൂർ ആവണം. തന്റെ കഴിവും വ്യക്തിത്വവും ശക്തമാകണം. എന്നാലേ നമുക്കൊരു
ബന്ധം ശക്തമായി കൊണ്ട് പോകാൻ പറ്റൂയെന്ന് താൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ തന്റെ ഇൻസെക്യൂരിറ്റി
തന്റെ റിലേഷൻഷിപ്പിൽ പ്രതിഫലിക്കും. തനിക്കത് പറ്റില്ലെന്നും ശ്രുതി രാമചന്ദ്രൻ വ്യക്തമാക്കുന്നു.
അതേസമയം ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടാൻ കഴിഞ്ഞ നടിയാണ് ശ്രുതി
രാമചന്ദ്രൻ. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ‌ മികവുറ്റതാക്കാൻ ശ്രുതിക്ക് കഴിയുന്നു.
മധുരം, കാണെക്കാണെ തുടങ്ങിയ സിനിമകളിൽ ശ്രുതി ചെയ്ത വേഷം പ്രേക്ഷക പ്രീതി നേടി. തിരക്കഥാകൃത്താണ്
ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസ്. പുത്തൻ പുതു കാലെെ എന്ന ആന്തോളജിയിൽ ഇളമൈ ഇതോ
ഇതോ എന്ന ഭാഗം എഴുതിയത് ശ്രുതിയും ഫ്രാൻസിസും ചേർന്നായിരുന്നു.
