# പൈങ്കിളി ആശുപത്രിയിലോ? ശ്രുതി രജനികാന്തിന് എന്തു പറ്റിയെന്ന് ആരാധകർ

- Link: https://ml.b4blaze.com/film-news/shruthi-rajanikanth-at-hospital
- Published: 2022-11-07T10:37:33+05:30
- Author: Ajay

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രുതി രജനികാന്ത്. ഒരു പക്ഷെ ശ്രുതി രജനികാന്ത് എന്നുപറഞ്ഞാൽ
പെട്ടന്ന് ആർക്കും മനസിലാവില്ല. പൈങ്കിളി എന്നു പറഞ്ഞാൽ പെട്ടന്ന് മനസിലാവും ചക്കപ്പഴം
സീരിയലിലെ പൈങ്കിളി . തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് പ്രേക്ഷകർ നടിയെ സ്വീകരിക്കുന്നത്.
ഇപ്പോഴിതാരം താരം തന്റെ ജന്മദിനത്തിൽ ആശുപത്രിയിലാണ് ഉള്ളത്.

 നവംബർ 7 നാണ് താരത്തിന്റെ ജന്മദിനം. ആശുപത്രിയിൽ നിന്നുള്ള റീൽ വീഡിയോയിലൂടെയാണ് 
ശ്രുതി ഇന്ന് തന്‌റെ ജന്മദിനമാണെന്ന് ആരാധകരെ അറിയിച്ചത്. ആശുപത്രിയിൽ നിന്ന് മേലെ 
മാഘപാളി എന്ന ഗാനത്തിനൊപ്പം റീൽ ചെയ്യുകയാണ് ശ്രുതി രജനികാന്ത്. താരത്തിന്റെ ഡാൻസാവട്ടെ
ഗ്ലൂക്കോസ് സ്റ്റാന്റ് പിടിച്ചുകൊണ്ടാണ്. ഇൻസ്റ്റഗ്രം ”വീഡിയോയ്ക്ക് അപ്പോ ഹാപ്പി ബേർത്ത്
ഡേ… ഓകെ ബൈ” എന്നാണ് ക്യാപ്ഷൻ നൽകിയിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/sruthi-r1.jpg?resize
=1280%2C720&ssl=1)

ചക്കപ്പഴത്തിലെ തന്റെ സഹപ്രവർത്തകരായ അശ്വതി ശ്രീകാന്ത്, റാഫി മുഹമ്മദ്, സബീറ്റ എന്നിവർ
അസുഖം പെട്ടന്ന് തന്നെ മാറട്ടെ എന്നാശംസിച്ച് കമന്റ് ഇട്ടിയ്യുണ്ട്. എന്നാൽ ് ശ്രുതി
രജനികാന്തിന് എന്തുപറ്റി എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ശ്രുതിയ്ക്ക് എന്തുപറ്റി,
അസുഖം എന്താണ്? എപ്പഴാ ആശുപത്രിയിൽ അഡ്മിറ്റ് ആയത് തുടങ്ങിയ കമന്റുകളും പോസ്റ്റിന് 
താഴെ വരുന്നുണ്ട്.ചിലർ ജന്മദിനആശംസകളും നേരുന്നുണ്ട്.
