# ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു; ഉത്തമൻ പോകുന്ന വിഷമത്തിൽ പൈങ്കിളി

- Link: https://ml.b4blaze.com/film-news/shruthi-rajanikanth-on-s-sreekumar
- Published: 2021-11-14T13:50:21+05:30
- Author: Rahul

കഴിഞ്ഞ ദിവസമാണ് ചക്കപ്പഴത്തിൽ നിന്നും പിന്മാറുകയാണ് എന്ന കാര്യം ശ്രീകുമാർ അറിയിച്ചത്.
ഉത്തമൻ എന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിച്ചിരുന്നത്. ഇപ്പോൾ സിനിമയിൽ അഭിനയിക്കാനുള്ള
അവസരം കൈ വന്നതിനെ തുടർന്നാണ് ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരിക്കുന്നത്
എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെ
കുറിപ്പുമായി ശ്രുതി രജനികാന്ത് എത്തിയിരിക്കുകയാണ്. തനറെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്
ശ്രുതി തന്റെ വിഷമം അറിയിച്ചത്. ശ്രീകുമാറുമായുള്ള ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ്
ഓൺ സ്ക്രീൻ സഹോദരനെ കുറിച്ച് നടി മനസ് തുറക്കുന്നത്. “ഇത് കണ്ടപ്പോൾ വല്ലാത്തൊരു
വിഷമം.ഓഫ് സ്ക്രീനിൽ ആണെങ്കിൽ പോലും അദ്ദേഹം എന്നെ സ്വന്തം സഹോദരിയെ പോലെയാണ് കണ്ടിരുന്നത്.
ഞാൻ നിങ്ങളെ മിസ് ചെയ്യാൻ പോകുന്നു.” എന്നായിരുന്നു ശ്രുതിയുടെ വാക്കുകൾ. ഇതിനു മുൻപ്
ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അർജുനും പരമ്പരയിൽ നിന്നും
പിന്മാറിയിരുന്നു. ഇന്നിപ്പോൾ ശ്രീകുമാർ പരമ്പരയിൽ നിന്നും പിന്മാറിയതിനുള്ള യഥാർത്ഥ
കാരണം എന്താണ് എന്ന് അറിയുവാനായി കാത്തിരിക്കുകയാണ് ആരാധകർ.
