# ജീവിച്ചിരുന്ന കാലമത്രയും ലാലേട്ടന്‍ അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു!! അകാലത്തില്‍ മരണപ്പെട്ട കുഞ്ഞനുജന്റെ സ്വപ്‌നം സഫലമാക്കി നടി ശ്രുതി ജയന്‍

- Link: https://ml.b4blaze.com/film-news/shruthy-jayan-facebook-post-viral
- Published: 2024-03-22T21:02:58+05:30
- Author: Anu

ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുടെ മനസ്സില്‍ ഇടം നേടുന്ന താരങ്ങള്‍ കുറവാണ്. എന്നാണ്
ആ ഭാഗ്യം ലഭിച്ചവരുമുണ്ട്. അത്തരത്തില്‍ ആരാധകമനസ്സില്‍ ഇടംപിടിച്ച നടിയാണ് ശ്രുതി 
ജയന്‍. അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെയാണ് ശ്രുതി ആരാധകരെ സ്വന്തമാക്കിയത്.

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജവ് മോഹന്‍ലാലിനെ നേരില്‍ കണ്ട സന്തോഷമാണ് താരം പങ്കിടുന്നത്.
മോഹന്‍ലാലിനൊപ്പമുള്ള തന്റെയും അമ്മയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ച വാക്കുകള്‍
ശ്രദ്ധേയമായിരിക്കുകയാണ്.

ഒരു ഫാന്‍ ഗേള്‍ എന്ന നിലയില്‍ താനും തന്റെ അമ്മയും ലാലേട്ടനെ കണ്ട സന്തോഷം ആണ് ശ്രുതി
പങ്കുവച്ചത്. ഒപ്പം സെറിബ്രല്‍ പാഴ്‌സിയോട് കൂടി ജനിച്ച മരണപ്പെട്ടുപോയ തന്റെ അനിയനും
വലിയ മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നെന്നും താരം പറയുന്നു.
  അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍
ഒന്നായിരുന്നു ലാലേട്ടനെ കാണുക അതിലുപരി എന്റെ അമ്പൂന്റെയും…( എന്റെ കുഞ്ഞനിയന്‍ ) 
Cerebral പാല്‍സി ഓട് കൂടി ജനിച്ച അവനു ഏറ്റവും ഇഷ്ടമുള്ള 2 വ്യക്തികളായിരുന്നു ലാലേട്ടനും
സച്ചിന്‍ ടെന്‍ദുല്‍കറും….

ലാലേട്ടന്റെ എല്ലാ സിനിമകളും തീയേറ്ററില്‍ കൊണ്ട് പോയി അവനെ കാണിക്കുമായിരുന്നു…ലാലേട്ടനെ
കാണുമ്പോള്‍ അവന്‍ പ്രകടമാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല…
  മോഹന്‍ലാല്‍
എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടന്‍…ജീവിച്ചിരിക്കുന്ന കാലമത്രയും
ലാലേട്ടനും അവന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. അമ്മയാണ് നാനാ മാഗസിനിലൂടെയും ടീവിയിലും
മറ്റും കാണിച്ച് ലാലേട്ടന്‍ എന്ന മഹാ പ്രതിഭയെ എന്റെ അനിയന്റെ ഉള്ളില്‍ നിറച്ചത്…അവനെ
കൊണ്ടുപോയി ലാലേട്ടനെ കാണിക്കണമെന്നായിരുന്നു ഞങ്ങളുടെ ശ്രമം, പക്ഷെ അന്ന് അത് നടന്നില്ല

അമ്പു ഞങ്ങളെ വിട്ടു പിരിഞ്ഞു 11 വര്‍ഷം ആയി.. ഈ കഴിഞ്ഞ അടുത്ത ദിവസമാണ് അവന്റെ ആ ആഗ്രഹം
സാധിച്ചത്. ..എന്റെ അമ്മയിലൂടെ ആ സാനിധ്യം അവന്‍ അറിഞ്ഞിട്ടുണ്ടാകും… നന്ദി ലാലേട്ടാ.
പ്രിയപ്പെട്ട രാംജി…നന്ദി…എല്ലാത്തിനും എന്നാണ് ശ്രുതി അമ്മയോടും ലാലേട്ടനും ഒപ്പമുള്ള
ചിത്രം പങ്കുവച്ചത്. ഒപ്പം അമ്പുവിന്റെ ഫോട്ടോയും പങ്കിട്ടിട്ടുണ്ട്.
