# അനുവാദമില്ലാതെ പിന്തുടര്‍ന്ന് ശല്ല്യപ്പെടുത്തി ആരാധകന്‍!! ചോദ്യം ചെയ്ത് ശ്രുതി ഹാസന്‍

- Link: https://ml.b4blaze.com/film-news/shruti-haasan-fan-unexpected-behaviour-viral
- Published: 2023-09-19T18:30:47+05:30
- Author: Anu

ജീവിതത്തില്‍ സ്വകാര്യത ആഗ്രഹിക്കുന്നവരാണ് ഏറെയും. പ്രത്യേകിച്ചും സെലിബ്രിറ്റികളുടെ
വ്യക്തിജീവിതം ഏറെ സ്വകാര്യമാണ്. താരങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് അനുവാദമില്ലാതെ
തങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന ആരാധകര്‍. ബോധപൂര്‍വം താരങ്ങളെ ശല്യപ്പെടുത്തുന്ന
ആരാധകര്‍ വാര്‍ത്തയാകാറുണ്ട്.

ഇപ്പോഴിതാ നടി ശ്രുതി ഹാസനെ ശല്ല്യം ചെയ്യുന്ന ആരാധകന്റെ വീഡിയോയാണ് വൈറലാകുന്നത്. 
ശ്രുതി ഹാസനെ ബുദ്ധിമുട്ടിച്ച് പിന്തുടരുന്ന ആരാധകന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍
ചര്‍ച്ചയായിട്ടുണ്ട്.
 ⌊Sruthy hassan (3)⌉ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശ്രുതി 
ആദ്യം ആരാധകനെ തന്നെ ഫോട്ടോ എടുക്കാന്‍ അനുവദിക്കുന്നുണ്ട്. ഫോട്ടോ എടുത്ത ശേഷവും ഇയാള്‍
നടിയെ പിന്തുടരുകയാണ്. ആരാണ് അയാളെന്ന് ശ്രുതി ഹാസന്‍ ഫൊട്ടോഗ്രാഫര്‍മാരോടും തിരക്കുന്നുണ്ട്.
എന്തിനാണ് അയാള്‍ ഇവിടെ നില്‍ക്കുന്നതെന്നും താരം ചോദിക്കുന്നുണ്ട്.  കാറിനടുത്ത് എത്തിയപ്പോഴും
അയാള്‍ നടിയുടെ പുറകെ തന്നെയാണ്. അവിടെ വച്ചും അയാള്‍ നടിയോട് സെല്‍ഫി എടുക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.
അതേസമയം താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് നടി മാന്യമായി തന്നെ വ്യക്തമാക്കുന്നുണ്ട്.
നിരവധി ആരാധകരാണ് താരത്തിനെ പിന്തുണച്ച് എത്തുന്നത്.

>  
> View this post on Instagram
>  
> [A post shared by Instant Bollywood (@instantbollywood)](https://www.instagram.com/reel/CxTgfajyWME/?utm_source=ig_embed&utm_campaign=loading)
