# വിവാഹ സൂചനയുമായി ഉലകനായകൻ കമൽ ഹസ്സന്റെ  മകൾ ; വരൻ ആരാണെന്ന് അറിയണ്ടേ ?

- Link: https://ml.b4blaze.com/film-news/shruti-hassan-marriage
- Published: 2021-10-13T18:31:26+05:30
- Author: Rahul

അഭിനേത്രിയാണ് ഗായികയായും എല്ലാം ശ്രദ്ധിയ്ക്കപ്പെട്ട താരസുന്ദരിയാണ് ഉലകനായകൻ കമൽ 
ഹസ്സന്റെ മൂത്ത മകൾ ശ്രുതി ഹസ്സൻ. ഇതിനോടകം തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം 
താരം കാടനെത്തി കഴിഞ്ഞിരിയ്ക്കുകയാണ്. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ നിരവധി ആരാധകരെയും
താരം ഇതിനോടകം തന്നെ സ്വന്തമാക്കുകയും ചെയ്തു. എന്നാൽ ഇന്നിപ്പോൾ സോഷ്യൽ ലോകത്തെ ഒന്നടങ്കം
ചർച്ച വിഷയം ശ്രുതിയുടെ പ്രണയവും വിവാഹവുമാണ്. ശ്രുതിയുടെ പേരുമായി ചേർത്തുവെച്ച് നിരവധി
പേരുടെ പേരുകൾ വായിക്കപ്പെട്ടിട്ടുണ്ടെങ്കിലും താരം ഒരു സീരിയസ് റിലേഷനിൽ ആയിരുന്നതായി
താരം പറഞ്ഞിട്ടുണ്ട്. എന്നാൽ ആ ബന്ധം വിവാഹത്തിൽ അവസാനിച്ചിരുന്നില്ല.ഇന്നിപ്പോൾ ഡൂഡിള്‍
ആര്‍ട്ടിസ്റ്റും ഇല്ലുസ്‌ട്രേറ്ററുമായ ശാന്തനു ഹസാരികയുടെ പേരിനൊപ്പം ശ്രുതിയുടെ പേരുകളും
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ തന്റെ പ്രണയവുമായി ബന്ധപ്പെട്ട
ചില തുറന്നു പറച്ചിലുകൾ ശ്രുതി തന്നെ ഇപ്പോൾ നടത്തുകയാണ്. ‘ഞാന്‍ കാര്യങ്ങളൊന്നും മറച്ച്
വെക്കാന്‍ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ എന്നെ കുറിച്ചുള്ള
എല്ലാ കാര്യങ്ങളും പൊതുസമൂഹത്തിന് അറിയാവുന്നതാണ്. എന്റെ മാതാപിതാക്കള്‍ ഒരുമിച്ചുള്ളപ്പോള്‍
പോലും അങ്ങനെയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നും മറച്ച് വെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.
ശരിക്കും നല്ലൊരു വ്യക്തി ജീവിതം കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടു. മറ്റെല്ലാ
കാര്യങ്ങളും പോലെ എന്റെ എല്ലാ കാര്യങ്ങളിലൂടെ ഞാനങ്ങനെ കടന്ന് പോവുകയാണ്. നിങ്ങള്‍ക്ക്
അറിയാമോ, ഞാങ്ങളിപ്പോള്‍ പോരാടുകയാണ്. ഞങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ
ചെയ്യുന്നു. മറ്റെല്ലാവരെയും പോലെ ഞങ്ങളും നല്ല സുഹൃത്തുക്കളാണ്. ഞാന്‍ പ്രണയത്തെ കുറിച്ച്
മറച്ച് വെക്കാന്‍ ശ്രമിക്കുന്നതല്ല. പക്ഷേ അത് പറഞ്ഞ് തുടങ്ങിയാല്‍ ഇത്തരം ചോദ്യങ്ങള്‍
കൂടി നേരിടേണ്ടതായി വരും. ചോദ്യമൊന്ന് എന്നാണ് വിവാഹമെന്നായിരിക്കും. രണ്ടാമത് നിങ്ങളുടെ
അച്ഛന്‍ എന്താണ് പറഞ്ഞത്. ആ വ്യക്തി എങ്ങനെയായിരിക്കും നിങ്ങളെ പോലെയാണോ എന്ന് തുടങ്ങിയുള്ള
കാര്യങ്ങളൊക്കെ ഉണ്ടാവും. അതുകൊണ്ടാണ് ഞാന്‍ അതിനെ കുറിച്ച് സംസാരിക്കാത്തത്.” എന്നായിരുന്നു
ശ്രുതിയുടെ വാക്കുകൾ.[](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Shruti_Haasan_boyfriend_Santan_1200x768.webp?ssl=1)
