# തന്റെ മകൾക്ക് അത് ഗിഫ്റ്റ് ആയി കൊടുക്കണം എന്നാണ് ആഗ്രഹം, ശ്വേതാ മേനോൻ

- Link: https://ml.b4blaze.com/film-news/shwetha-menon-about-husband
- Published: 2023-10-06T10:36:20+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് ശ്വേതാ മേനോൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്.
അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. മോഡലിങ്ങിൽ
കൂടിയാണ് ശ്വേതാ തന്റെ കരിയർ തുടങ്ങിയത്. അതിനു ശേഷം നിരവധി പരിപാടികളുടെ ഭാഗമാകാനും
താരത്തിന് കഴിഞ്ഞു. ശേഷം താരം സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു. ഏകദേശം
മുപ്പത് വർഷത്തിൽ ഏറെയായി ശ്വേതാ സിനിമയിൽ സജീവമാണ് ഇന്ന്. അഭിനേത്രി മാത്രമല്ല, നർത്തകിയായും
താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/shwetha-menon3.jpg?
resize=757%2C544&ssl=1)

നിരവധി ചിത്രങ്ങൾ ആണ് താരം ഇതിനോടകം ചെയ്തത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ശ്വേതയുടെ വാക്കുകൾ ഇങ്ങനെ, ശരിക്കും
ശ്രീയ്ക്ക് കുട്ടികൾ വേണം എന്നൊന്നും ആഗ്രഹം ഇല്ലായിരുന്നു. എനിക്ക് ആയിരുന്നു ആഗ്രഹം.
അതും ഒരു പെൺകുഞ്ഞു വേണം എന്നായിരുന്നു തന്റെ ആഗ്രഹം. അത് കൊണ്ട് തന്നെ ശ്രീയെകൊണ്ട്
ഞാൻ ആഗ്രഹം ഉണ്ടാക്കി എടുപ്പിക്കുകയായിരുന്നു. എന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞു തന്നെയാണ്
എനിക്ക് പിറന്നത്. ശരിക്കും ഒരുപാട് സന്തോഷം ഉണ്ട് തനിക്ക് ആ കാര്യത്തിൽ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/shwetha-menon2.jpg?
resize=600%2C450&ssl=1)

കളിമണ്ണ് സിനിമയിൽ എന്റെ പ്രസവം ഷൂട്ട് ചെയ്തിരുന്നു. അന്ന് ഷൂട്ട് ചെയ്ത എല്ലാ കാര്യങ്ങളും
അടങ്ങിയ ഹാർഡ് ഡിസ്ക്ക് എന്റെയും ശ്രീയുടെയും കയ്യിൽ മാത്രമേ ഉണ്ടാകു എന്ന് ഞങ്ങള്ക്
നിർബന്ധം ആയിരുന്നു. ഞങ്ങളുടെ കണ്ടീഷനും അതായിരുന്നു. ഒന്നും പുറത്ത് പോകാൻ പാടില്ല
എന്ന്. മകൾ വളർന്നു അറിവ് ആയി കഴിയുമ്പോൾ ആ ഹാർഡ് ഡിസ്ക്ക് അവൾക്ക് ഗിഫ്റ്റ് ആയി കൊടുക്കണം
എന്നാണ് തന്റെ ആഗ്രഹം എന്നും ശ്വേതാ മേനോൻ അഭിമുഖത്തിൽ പറഞ്ഞു. താരത്തിന്റെ ഈ അഭിമുഖം
വളരെ പെട്ടന്ന് ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയത്.
