# കാമസൂത്രയിലെ അഭിനയത്തിനു ശേഷം തനിക്കുണ്ടായ അനുഭവത്തെ കുറിച്ച്  ശ്വേതാമേനോൻ!!

- Link: https://ml.b4blaze.com/film-news/shwetha-menon-about-kaama-suthra
- Published: 2022-05-25T16:34:58+05:30
- Author: Suji

‘അനശ്വരം’ എന്ന മമ്മൂട്ടി ചിത്രത്തിൽ എത്തിയ നടിയാണ് ശ്വേതാ മേനോൻ. മോഡലിംഗിൽ കൂടി 
തുടങ്ങിയ തന്റെ യാത്ര നിരവധി സിനിമാഭിനയത്തിനു വഴി തെളിയിച്ചിരുന്നു.ഇപ്പോൾ താരം ഫ്‌ളവേഴ്‌സ്
ചാനലിലെ ഒരു കോടി എന്ന ഷോയിൽ പങ്കെടുത്തപ്പോൾ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പറഞ്ഞ
വാക്കുകളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നത്.അതുപോലെ താൻ ‘കാമസൂത്ര’എന്ന പരസ്യത്തിൽ
അഭിനയിച്ചപ്പോളുണ്ടായ അനുഭവത്തെ കുറിച്ചും വെളിപ്പെടുത്തി. അച്ഛനും അമ്മയും മലയാളി 
ആണെങ്കിലും താരം പുറത്താണ് ജനിച്ചു വളർന്നത്.

 തന്റെ ആഗ്രഹം ഒരു പൈലറ്റ് ആകുക യെന്നതായിരുന്നു, എന്നാൽ ആ സമയത്തു എയർ ഫോഴ്സിൽ സ്ത്രീകളെ
എടുക്കില്ലായിരുന്നു. പിന്നീട് താൻ മെഡിക്കൽ എൻട്രൻസ് എഴുതി എം ബി ബി എസിനു വേണ്ടി,
പിന്നീടാണ് സിനിമയിൽ എത്തിയത്.അനശ്വരം എന്ന ചിത്രം സ്കൂളിൽ പഠിക്കുന്ന സമയത്തുള്ള ചിത്രം
ആയിരുന്നു, തനിക്കു മലയാള൦ ഭാഷ അത്ര വശവും അല്ലായിരുന്നു താരം പറഞ്ഞു. അനശ്വരം സിനിമ
ചെയ്യുന്ന സമയത്താണ് മിസ് ഇന്ത്യ യിൽ പങ്കെടുത്തതും മൂന്നാംസ്ഥാനം കരസ്ഥമാകുകയും ചെയ്യ്തത്.
കാമസൂത്രയിൽ നാല് വര്ഷം കൊണ്ട് താൻ ആണ് അഭിനയിക്കുന്നത്‌. താൻ അതിൽ അഭിനയിക്കുന്ന സമയത്തു
അച്ഛനും അമ്മയ്ക്കും ആയിരുന്നു ആളുകൾ പൊങ്കാലഭിഷേകം നടത്തിയത്. എങ്കിലും വീട്ടുകാർ 
നല്ല സപ്പോർട്ട് ആയിരുന്നു. താരം പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/shwetha-m.jpg?resize
=495%2C485&ssl=1)

കാമസൂത്രയിൽ അഭിനയിക്കുന്നതിന് തനിക്കു 12 ലക്ഷം ലഭിയ്ക്കാറുണ്ട് താരം പറയുന്നു.തന്റെ
വീട്ടിൽ കാമസൂത്രയിൽ അഭിനയിക്കുന്നുത് അച്ഛനും അമ്മയു൦ വിലക്കിയിട്ടില്ല. തന്റെ സ്വകാര്യ
ജീവിതം ഒരു പരിധി വരെ താരം എങ്ങും പറയാറില്ല അതുപോലെ മകളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ
പങ്കു വെക്കാറില്ല താരം.കാരണം മകൾ നല്ലൊരു ജീവിതം നയിക്കട്ടെ എന്നാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/shwetha.jpg?resize
=522%2C517&ssl=1)
