# കല്യാണം കഴിച്ചാലും നമ്മൾ നമ്മുടെ പെർസോണാലിറ്റി കൃത്യമായി നിലനിർത്തുക, ശ്വേതാ മേനോൻ

- Link: https://ml.b4blaze.com/film-news/shwetha-menon-about-marriage
- Published: 2023-10-10T09:46:59+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് ശ്വേതാ മേനോൻ. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ ശ്വേതയ്ക്ക്
നിരവധി ആരാധകരാണുള്ളത്. .സിനിമയിൽ വന്നിട്ട് ഏതാണ്ട് മുപ്പത് വർഷത്തിൽ കൂടുതൽ ആയി ശ്വേതാ.
ഇതിനോടകം നിരവധി ചിത്രങ്ങളിൽ  ആണ് താരം അഭിനയിച്ചിരിക്കുന്നത്. നർത്തകിയായും കഴിവ് 
തെളിയിച്ച താരം ഐറ്റം ഡാൻസുകളിലും സജീവമായി സിനിമയിൽഎത്തിയിട്ടുണ്ട് . ഹിന്ദി നടൻ ബോബിയെ
ആണ് താരം ആദ്യം വിവാഹം കഴിക്കുന്നത്. എന്നാൽ ഇദ്ദേഹം മദ്യത്തിനും മയക്ക് മരുന്നിനും
അടിമയാണെന്ന് അറിഞ്ഞതോടെ ആ വിവാഹബന്ധം ശ്വേതാ വേര്പെടുത്തുകയായിരുന്നു. പിന്നീടാണ് 
ശ്രീവത്സൻ ശ്വേതയുടെ ജീവിതത്തിലേക്ക് വരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shwetha1.jpg?resize
=869%2C535&ssl=1)

 

ഇരുവർക്കും സബീന എന്ന്  പേരുള്ള ഒരു മകൾ കൂടി ഉണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവ് ശ്രീവത്സനെ
കുറിച്ച് ഒരു പരുപാടിയിൽ ശ്വേതാ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
ശ്വേതയുടെ വാക്കുകൾഇങ്ങനെ , ശ്രീ എന്നെ അമ്മു എന്നാണ് വിളിക്കുന്നത്. വിവാഹത്തിന് മുൻപ്
ഞാൻ ആയിരുന്നു കൂടുതൽ റൊമാന്റിക്ക്. ഞാൻ ശ്രീയെ കണ്ണാ എന്നാണ് വിളിച്ചിരുന്നു. അമ്മു
കണ്ണന്റെ ആരാ എന്ന് ഞാൻ ചോദിക്കുമ്പോൾ മുത്ത് ആണെന്ന് കണ്ണൻ തിരിച്ച് പറയുമായിരുന്നു.
എന്നാൽ ഇപ്പോൾ അങ്ങനൊന്നും പറയാറില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/shwetha-menon2.jpg?
resize=600%2C450&ssl=1)

കാരണം കേട്ടും പറഞ്ഞും ഞങ്ങൾക്ക് തന്നെ മടുത്തിട്ടുണ്ട്. സിംഗിൾ ആയിരിക്കുക എന്നത് 
ഏറ്റവും നല്ല ഒരു കാര്യമാണ്. എന്നാൽ വിവാഹത്തിന് ശേഷവും സിംഗിൾ ആയി തുടരുക എന്നത് വലിയ
കാര്യം ആണ്. വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞു നമ്മൾ നമ്മുടെ പഴ്സണാലിറ്റി ഉപേക്ഷിക്കരുത്.
വിവാഹത്തിന് ശേഷവും നമ്മൾ  നമ്മളായി തന്നെ തുടരുന്നത് ആണ് ഏറ്റവും വലിയ കാര്യം എന്നും
ഓരോ വ്യക്തികളും അങ്ങനെ തുടരാൻ ശ്രദ്ധിക്കണം  എന്നുമാണ് ശ്വേതാ മേനോൻ പരുപാടിയിൽ പറയുന്നത്.
