# വെത്യസ്ത വേഷത്തിൽ ശ്വേത മേനോന്റെ ‘ബദൽ’ തീയിട്ടറുകളിലേക്ക് 

- Link: https://ml.b4blaze.com/film-news/shwetha-menon-new-movie-badal
- Published: 2024-03-22T14:33:14+05:30
- Author: Suji

ശ്വേതാ മേനോൻ, ഗായത്രി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയൻ സംവിധാനം ചെയ്യുന്ന
പുതിയ ചിത്രമാണ് ബദൽ, പൊളിറ്റിക്കൽ ത്രില്ലറായ ഈ ചിത്രം തീയിട്ടറുകളിലേക്ക് എത്തുകയാണ്,
ഏപ്രിൽ 5  നെ ആണ് ചിത്രം റിലീസിനായി തീയറ്ററുകളിൽ എത്തുന്നത്. ജോയ് മാത്യു, സിദ്ധാർഥ്
മേനോൻ, സന്തോഷ് കീഴാറ്റൂർ , സലിം കുമാർ, സംവിധായകൻ പ്രിയ നന്ദനൻ, അനൂപ് മേനോൻ, ഐ എം
വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/badal1.jpg?resize
=693%2C397&ssl=1)

ചിത്രത്തിൽ പുതുമുഖ നായിക നീതു തോമസും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, വന മേഖലകളിൽ
വളർന്നു വന്ന സായുധ പോരാളികളെ കുറിച്ച് അന്ന്വേഷണത്തോടൊപ്പം അധികാര വ്യവസ്ഥിതിയിൽ അടിച്ചമർത്തലുകൾക്കെതിരെ
താക്കീത് നൽകുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/badal2.jpg?resize
=633%2C295&ssl=1)

ആൾട്ടർനേറ്റ് സിനിമാസിന്റെ ബാനറിൽ ജോസഫ് വര്ഗീസ് ഇലഞ്ഞിക്കൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം റെജി പ്രസാദ് നിർവഹിക്കുന്നു. ഡോക്ടർ  മധു വാസുദേവ് ,ചന്ദ്രശേഖരൻ എന്നിവരുടെ
വരികൾക്ക് ബിജി ബാൽ സംഗീതം നിർവഹിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/shwetha1.jpg?resize
=1280%2C720&ssl=1)
