# ‘നീ ഇല്ലെങ്കിൽ ഇന്നെൻ ജന്മം വേനൽ കനവായി പോയി പോയേനെ’; നടൻ ശ്യാം മോഹൻ വിവാഹിതനാവുന്നു

- Link: https://ml.b4blaze.com/film-news/shyam-mohan-introduce-his-bride
- Published: 2022-11-05T08:52:13+05:30
- Author: Ajay

നടൻ ശ്യാം മോഹൻ വിവാഹിതനാവുന്നു. യൂട്യൂബ് ഒടിടി വെബ് സീരിസുകളിലൂടെ പ്രേക്ഷക ശ്രദ്ധ
നേടിയെടുത്ത നടനാണ് ശ്യാം മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം നല്ലൊരു ഗായകൻ കൂടിയായണ്.
ശ്യാം തന്റെ ജീവിതത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ്. താൻ വിവാഹിതനാവാൻ
പോവുകയാണെന്ന കാര്യം ജീവിത പങ്കാളിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ശ്യാം
മോഹൻ പരസ്യപ്പെടുത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/SHYAM-2.jpg?resize
=1280%2C720&ssl=1)

‘നീ ഇല്ലെങ്കിൽ ഇന്നെൻ ജന്മം വേനൽ കനവായി പോയി പോയേനെ’ എന്ന വരികൾക്കൊപ്പമാണ് ശ്യാം
മോഹൻ തന്റെ ജീവിത പങ്കാളിയുടെ കൂടെയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ശ്യാമിന്റെ ഭാവി വധുവിന്റെ പേര് ഗോപിക എന്നാണ്. ഗോപിക അനന്തപുരി ഹോസ്പിറ്റളിൽ റിസപ്ഷനിസ്റ്റാണ്.
നവംബർ 11 ന് ആണ് വിവാഹം എന്നും എഫ് ബി പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/SHYAM-1.jpg?resize
=1280%2C720&ssl=1)

ആങ്കറിങിലൂടെ തന്റെ കരിയർ ആരംഭിച്ച ശ്യാം മോഹൻ പൊന്മുട്ട,ബെറ്റർ ഹാഫ്, നൈറ്റ് ഷിഫ്റ്റ്,
ഫേസ് ടു ഫേസ് തുടങ്ങിയ വെബ് സീരീസ് തിരക്കഥ എഴുതി അഭിനയിച്ചിരുന്നു. ഇതിലൂടെയാണ് താരം
പ്രേക്ഷക ശ്രദ്ധ നേടിന്നത്. ശ്യാം തന്റെ ബാങ്കിങ് ജോലി ഉപേക്ഷിച്ചാണ് അഭിനയ രംഗത്ത്
സജീവമായത്. കൂടാതെ പത്രോസിന്റെ പടപ്പുകൾ ,ഹെവൻ എന്നീ സിനിമകളിലും അഭിനയിച്ചു. ഹെവൻ
എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിന് ശ്യാമിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.
