# ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും ‘ കണ്ടു; അഭിപ്രായം പറഞ്ഞ് സംവിധായകൻ സിബി മലയിൽ

- Link: https://ml.b4blaze.com/film-news/sibi-malayil-about-anweshipin-kandethum
- Published: 2024-02-17T17:35:03+05:30
- Author: Anu

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’
വിജയകരമായ പ്രദർശനം തുടരുകയാണ്.
 എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ്
ടൊവിനോ എത്തിയത്.. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയത്. ഇപ്പോഴിതാ സിനിമ കണ്ടതിന്
ശേഷം ചിത്രത്തെ കുറിച്ച്‌ സംവിധായകൻ സിബി മലയിലിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.”
നന്നായി ചെയ്തിട്ടുണ്ട്, നല്ല പടം. സിനിമയിൽ എല്ലാം നന്നായിട്ടുണ്ട്. റിയലിസ്റ്റിക്കായാണ്
ചിത്രം എടുത്തിരിക്കുന്നത്. പുതിയ ഡയക്ടറെന്ന് തോന്നാത്ത രീതിയിലുള്ള മേക്കിങ്. നല്ല
ഇൻററസ്റ്റിങ്ങായി കണ്ടിരിക്കാവുന്ന പടമാണ്. പ്രേക്ഷകർ നല്ല രീതിയിൽ ചിത്രം ഏറ്റെടുത്തിട്ടുണ്ട്,
തീർച്ചയായും തിയേറ്ററിൽ തന്നെ വന്ന് കാണേണ്ട സിനിമയാണ്”, സിബി മലയിൽ പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/anweshipin-kandethum-
123.jpg?resize=1280%2C720&ssl=1)

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ,
സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം‘
കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ്‘
അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ സംഗീതമൊരുക്കിയത് തെന്നിന്ത്യയിലെ
ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന
ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ
കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ:
ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.
