# എനിക്ക് ഏറെ പ്രിയപ്പെട്ട രംഗങ്ങൾ ആണ് അത്, സിബി മലയിൽ

- Link: https://ml.b4blaze.com/film-news/sibi-malayil-about-dasharatham
- Published: 2023-09-29T14:32:44+05:30
- Author: Devika

നിരവധി സിനിമകൾ ഒരുക്കി മലയാളികളുടെ പ്രിയങ്കരൻ ആയി മാറിയ താരമാണ് സിബി മലയിൽ. നിരവധി
ചിത്രങ്ങൾ ആണ് താരം ഒരുക്കിയിരിക്കുന്നത്. അവയിൽ ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും സൂപ്പര്ഹിറ്റുകളും
ആയിരുന്നു. സിബി മലയിലിന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രങ്ങൾ ഒക്കെ മലയാള സിനിമെയ്ക്ക് ഒരു
മുതൽ കൂട്ട് ആയിരുന്നു എന്ന് തന്നെ പറയാം. അത്തരത്തിൽ ഇന്നും പ്രേഷകർക്ക് പ്രിയപ്പെട്ട
നിരവധി ചിത്രങ്ങൾ ആണ് ഉള്ളത്. സിബി മലയിൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു
ദശരഥം. പതിവ് പോലെ തന്നെ ഈ ചിത്രത്തിനും നിരവധി ആരാധകർ ആണ് ഇന്നും ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sibi1.jpg?resize
=790%2C500&ssl=1)

കുടുംബ ബന്ധങ്ങളുടെ വൈകാരികത പറയുന്ന ചിത്രം ഇന്നും നിരവധി പേരുടെ ഇഷ്ട്ട ചിത്രങ്ങളിൽ
മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയതാണ്. ഇപ്പോഴിതാ ദശരഥം സിനിമയിലെ ഒരു രംഗത്തെ കുറിച്ച്
സിബി മലയിൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത് . സിബി മലയിലിന്റെ
വാക്കുകൾ ഇങ്ങനെ, തന്റെ ഇഷ്ട്ട ചിത്രങ്ങളിൽ ഒന്നാണ് ദശരഥം. തനിക്ക് ഏറ്റവും കൂടുതൽ 
പ്രിയപ്പെട്ട രംഗവും ദശരഥത്തിൽ ആണുള്ളത്. ദശരഥത്തിന് മുൻപോ അതിനു ശേഷമോ അത്രയും നല്ല
ഒരു രംഗം താൻ എടുത്തിട്ടില്ല എന്നും സിബി മലയിൽ ഒരു അഭിമുഖത്തിനിടയിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sibi1-1.jpg?resize
=751%2C422&ssl=1)

സിബി മലയിലിന്റെ വാക്കുകൾ ഇങ്ങനെ, ദശരഥം സിനിമയിലെ ഏറ്റവും വൈകാരികമായ ഒരു രംഗം ആണ്
മോഹന്‍ലാലിന്റെ കഥാപാത്രം നെടുമുടി വേണുവിന്റെ കഥാപാത്രത്തോട് മകനായ തൊമ്മിയെ തനിക്ക്
തരുമോ എന്ന് ചോദിക്കുന്ന രംഗം. ചിത്രത്തിലെ ഏറ്റവും വൈകാരികമായ രംഗമാണ് അത്. ഒരു ബാറിൽ
വെച്ചാണ് ആ രംഗം ഷൂട്ട് ചെയ്തത്. അത് കൊണ്ട് തന്നെ അതിന്റേതായ പരിമിതികളും തനിക് ഉണ്ടായിരുന്നു.
എങ്കിൽ പോലും പരമാവധി മനോഹരമായി തന്നെ ആ രംഗം ചെയ്യാൻ താൻ ശ്രമിച്ചിരുന്നു. സ്‌ക്രീനിൽ
ആ രംഗം കണ്ടപ്പോൾ തനിക് ഒരുപാട് സന്തോഷവും തൃപ്തിയും തോന്നി. അത് പോലെ ഒരു രംഗം പിന്നീട്
ഞാൻ ഒരിക്കലും ചെയ്തിട്ടില്ല എന്നുമാണ് സിബി മലയിൽ പറയുന്നത്.
