# നല്ല ഇന്ററസ്റ്റോടെ കണ്ടിരിക്കാൻ പറ്റുന്ന ചിത്രം!  ‘അന്വേഷിപ്പിൻ കണ്ടെത്തും’  ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട്; സിബി മലയിൽ  

- Link: https://ml.b4blaze.com/film-news/sibi-malayil-about-in-anweshippin-kandethum-movie
- Published: 2024-02-17T13:13:41+05:30
- Author: Suji

പ്രേക്ഷകർ കാത്തിരുന്ന ടോവിനോ തോമസ് ചിത്രമായിരുന്നു അന്വേഷിപ്പിൻ കണ്ടെത്തും എന്ന 
ചിത്രം, നല്ല പ്രേഷക പ്രതികരണവുമായി മുന്നേറുന്ന ഈ ചിത്രത്തെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ്
സംവിധായകൻ സിബി മലയിൽ. നല്ല സിനിമ, നന്നായി ചെയ്യ്തിട്ടുണ്ട്, റിയലിസ്റ്റിക്കായി അനുഭവപ്പെട്ടില്ല,
ഒരു പുതുമുഖ സംവിധായകൻ എന്നെ രീതിയിൽ  തോന്നിപ്പിക്കാത്ത മേക്കിങ്. പ്രേക്ഷകർക്ക് നല്ല
ഇന്ററസ്റ്റിങ് ആയി കണ്ടിരിക്കാൻ കഴിയുന്ന ചിത്രം. ഈ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി
സ്വീകരിച്ചിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/to1.jpg?resize=968%
2C615&ssl=1)

ഈ ചിത്രം പ്രേഷകരെല്ലാം തീയറ്ററുകളിൽ തന്നെ വന്നു കാണണം, ജിനു എബ്രഹാമിന്റെ തിരക്കഥ
എന്താണ് ആഗ്രഹിക്കുന്നത് അത് നല്കാൻ സംവിധായകൻ ഡാർവിൻ കുര്യാക്കോസിന് കഴിഞ്ഞിട്ടുണ്ട്,
ഒരു വഴക്കം ചെന്ന സംവിധായകനെ പോലെ തന്നെ ഡാർവിൻ, എടുത്തുപറയേണ്ട കാര്യം എന്നത് ടോവിനോയുടെ
അഭിനയം, ചിത്രത്തിൽ ജീവിച്ചു എന്ന് തന്നെ പറയാം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/to2.jpg?resize=926%
2C514&ssl=1)

അതുപോലെ ചിത്രത്തിലെ മറ്റു താരങ്ങളും നന്നായി അവരുടെ ഭാഗം ക്ലിയർ ചെയ്യ്തിട്ടുണ്ട്,
ഗൗതം ശങ്കറിന്റെ ക്യാമറയും, സന്തോഷ് നാരായണന്റെ സംഗീതവും എല്ലാം മികവുറ്റത് തന്നെ, 
സിബി മലയിൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/si1.jpg?resize=1046%
2C602&ssl=1)
