# ചിത്രത്തിൽ രണ്ടു മോഹൻലാൽ ഉണ്ടെന്നു പുറത്ത് വിട്ടില്ല, സിബി മലയിൽ

- Link: https://ml.b4blaze.com/film-news/sibi-malayil-about-mohanlal-film
- Published: 2023-10-18T07:58:38+05:30
- Author: Devika

നിരവധി നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ. മലയാളികൾ
എക്കാലവും ഓർത്ത് വെക്കുന്ന ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് സിനി മലയിൽ ഒരുക്കിയിട്ടുള്ളത്.
മോഹൻലാൽ സിബി മലയിൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ എല്ലാം ഒരു കാലത്ത് വലിയ വിജയം
ആയിരുന്നു. അത് എല്ലാം വലിയ വിജയം നേടി എന്ന് മാത്രമല്ല നിരവധി നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു.
മോഹൻലാലിനെ നായകനാക്കി സിബി മലയിൽ ഒരുക്കിയ ചിത്രങ്ങൾ എല്ലാം വലിയ വിജയമായതോടെ ഈ കൂട്ടുകെട്ട്
മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള,
ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ നിരവധി ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sibi1.jpg?resize
=797%2C498&ssl=1)

എന്നാൽ ഈ കൂട്ടത്തിൽ ഒരുക്കിയ മായാമയൂരം സിനിമയെ കുറിച്ച് സിബി മലയിൽ അടുത്തിടെ പറഞ്ഞ
ചില കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സിബി മലയിലിന്റെ വക്കുകൾ
ഇങ്ങനെ, മായാമയൂരം സിനിമയിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ ആണ് എത്തുന്നത് എന്ന് പുറത്ത് വിട്ടിരുന്നില്ല.
കാരണം അങ്ങനെ ഒരു പബ്ലിസിറ്റി നേരുത്തെ കൊടുത്ത് കഴിഞ്ഞാൽ അത് സിനിമയോടുള്ള താൽപ്പര്യവും
ആകാംഷയും പ്രേക്ഷകർക്ക് കുറയാൻ കാരണമാകുമെന്ന് തോന്നി. അത് കൊണ്ടാണ് ആ കാര്യം പുറത്ത്
വിടാതിരുന്നത്. ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ സിനിമ വിജയമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mohanlal1-1.jpg?
resize=984%2C571&ssl=1)

എന്നാൽ ഒരു സൂപ്പർഹിറ്റിലേക്ക് എത്തിയില്ല എന്നത് സത്യമാണ്. ഒരു പക്ഷെ ആറാം തമ്പുരാനിലെ
ജഗന്നാഥനെ പോലെ കുറിച്ച് അടിയും പിടിയുമുള്ള കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരുന്നതെങ്കിൽ
ചിത്രം കുറച്ച് കൂടി ഹിറ്റ് ആയേനെ എന്ന് തോന്നാറുണ്ട്. കാരണം ആ കാലത്ത് ആളുകൾ മോഹൻലാലിന്റെ
അടിയും ഇടിയും ഒക്കെ കാണാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ ജഗന്നാഥനെ പോലെ
ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിൽ മായാമയൂരം കുറച്ച് കൂടി ഹിറ്റ് ആയേനെ എന്നും
എന്നാൽ ചിത്രം തിയേറ്ററിൽ വിജയം നേടിയിരുന്നു എന്നും സിബി മലയിൽ പറയുന്നു.
