# ‘മായാമയൂരം’ എന്ന ചിത്രത്തിലേക്ക് എത്താൻ കാരണം തന്റെ മറ്റൊരു ചിത്രം! ശോഭനക്ക് വേണ്ടി ഈ ചിത്രം മാറ്റിമറിക്കേണ്ടി വന്നു, സിബി മലയിൽ  

- Link: https://ml.b4blaze.com/film-news/sibi-malayil-talk-about-in-mayamayooram-movie-2
- Published: 2023-10-16T15:55:18+05:30
- Author: Suji

മോഹൻലാൽ ഡബ്ബിൾ റോളിൽ എത്തിയ ചിത്രമാണ് മായാമയൂരം, ഇപ്പോൾ ചിത്രത്തെ കുറിച്ച് സിബി 
മലയിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, രഞ്ജിത്ത് മായാമയൂരം എന്ന ചിത്രത്തിന്റെ
കഥ തന്നോട് പറഞ്ഞപോൾ ശരിക്കും താല്പര്യം തോന്നിയിരുന്നു, കാരണം ഒരു മോഹൻലാൽ മരിക്കുമ്പോൾ
മറ്റൊരു മോഹൻലാൽ കഥ തുടർന്നുകൊണ്ടുപോകുന്നു, കൊള്ളാം ഞാൻ പറഞ്ഞു, എന്നാൽ മായാമയൂരം 
എന്ന ചിത്രത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആണ് ആകാശദൂത് എന്ന തന്റെ ചിത്രം വിജയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mayamayooram2.jpg?
resize=1050%2C576&ssl=1)

ആകാശദൂത് പ്രേക്ഷകർ ഏറ്റെടുത്ത സമയത്തു തന്നെ ആണ് തനിക്ക് ഈ ചിത്രം ചെയ്യാൻ ഉചിതമെന്നു
കരുതി, അങ്ങനെയാണ് മായാമയൂരം ചെയ്യുന്നത്, തനിക്ക് നല്ല താല്പര്യ൦ തോന്നിയ ചിത്രമാണ്
മായാമയൂരം. വെത്യസ്ത കഥപാത്രങ്ങൾ ചെയ്യുന്ന മോഹൻലാൽ, ഈ ചിത്രം ഒന്ന്  ബാംഗ്ലൂരിലും 
മറ്റൊന്ന് ഒറ്റപ്പാലം, ആദ്യം ബാംഗ്ലൂരിൽ ചെയ്യാൻ തീരുമാനിച്ചിരുന്ന സമയത്തു ആണ് ശോഭനക്ക്
ഡേറ്റ് പ്രശ്നമായി വന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/mayamayooram3.jpg?
resize=1005%2C474&ssl=1)

ആദ്യ ഭാഗം ബാംഗ്ലൂരിൽ ഷൂട്ട് ചെയ്യുന്ന സമയം ശോഭന ഫ്രീ ആണ്, അങ്ങനെ ആകെ മൊത്തം തകിടം
മറിഞ്ഞു, അപ്പോൾ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, എന്നാൽ ശോഭനയുടെ ഈ പ്രശ്നം
കാരണം രണ്ടാം ഭാഗം പെട്ടന്ന് ചെയ്‌യേണ്ടി വന്നു, ശരിക്കും പറഞ്ഞാൽ ശോഭനക്ക് വേണ്ടി 
ഈ ചിത്രം മാറ്റിമറിക്കേണ്ടി വന്നു സിബി മലയിൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sibi1.jpg?resize
=797%2C498&ssl=1)

 
