# എന്നെ പോലുള്ള നടന്മാർക്ക് ഒരു  വഴികാട്ടിയാണ് മമ്മൂക്ക! അദ്ദേഹം ചെയ്യ്ത ആ കഥാപാത്രം ഒരു സൂപ്പർസ്റ്റാറും ചെയ്യുകയില്ല, സിദ്ധാർഥ് ഭരതൻ 

- Link: https://ml.b4blaze.com/film-news/siddarth-bharthan-about-mammootty
- Published: 2024-03-28T09:53:44+05:30
- Author: Suji

നടൻ, സംവിധായകൻ എന്നി മേഖലകളിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സിദ്ധാർഥ് ഭരതൻ, മമ്മൂട്ടി
കൊടുമൺ പോറ്റിയായി അഭിനയിച്ച ഭ്രമയുഗത്തിലെ നല്ലൊരു വേഷം ചെയ്യ്തുകൊണ്ടു തന്റെ കരിയർ
ഉയർത്തിയിരിക്കുകയാണ് നടൻ, ഇപ്പോൾ താരം നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ്
സോഷ്യൽ മീഡയ ഏറ്റെടുക്കുന്നത്. ശരിക്കും എന്നെപ്പോലുള്ള നടന്മാർക്ക് ഒരു  വഴികാട്ടിയാണ്
മമ്മൂക്ക. കാരണം അദ്ദേഹം തെരഞ്ഞെടുക്കുന്ന കഥാപത്രങ്ങളും  സിനിമയും  തന്നെയാണ്. തനിക്ക്
പിന്നിലുള്ള ആക്ടഴ്‌സിനെ ധൈര്യം നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/bhra1-1.jpg?resize
=1036%2C605&ssl=1)

സ്റ്റാർഡം എന്ന പീക്കിൽ നിൽക്കുമ്പോളും അദ്ദേഹം ചെയ്യുന്ന കഥാപത്രങ്ങൾ അതുഭുതമാണ് നൽകുന്നത്,
സ്റ്റാർഡം എന്ന പീക്കിൽ നിൽകുമ്പോൾ ആണ് അദ്ദേഹം കാതൽ ദി കോർ എന്ന ചിത്രം ചെയ്യുന്നത്,
അതിൽ അദ്ദേഹം ചെയ്യ്തിരിക്കുന്ന കഥാപാത്രം ഒരിക്കലും ഒരു സൂപ്പർസ്റ്റാറും ചെയ്യുകയില്ല.
അദ്ദേഹത്തിന് പിന്നിലുള്ള ഞങ്ങളെ പോലെയുള്ള ആക്ടേഴ്സിനെ ധൈര്യം നൽകുകയാണ് അദ്ദേഹം ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/katha1-1.jpg?resize
=1094%2C614&ssl=1)

അദ്ദേഹം ചെയ്യുന്നഈ  പരീക്ഷണങ്ങൾ മലയാള സിനിമയുടെ ഉയർച്ചക്ക് തന്നെ കരണമാകുന്നു, മമ്മൂക്ക
ഓരോ കഥാപാത്രങ്ങൾ ഇങ്ങനെ മാറ്റിപിടിക്കുമ്പോൾ സ്റ്റാർഡത്തിന്റെ ഇതുവരെയും കാണാത്ത ഒരു
സംഗതിയാണ് കാണാൻ പറ്റുന്നത്. ശരിക്കും അദ്ദേഹം ഞങ്ങളെ പോലെയുള്ളവർക്ക് നല്ലൊരു വഴികാട്ടിയാണ്
സിദ്ധാർഥ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sidh1.jpg?resize
=668%2C350&ssl=1)
