# ‘ബോഡി ഗാർഡി’ൽ നയൻ താര എന്നാൽ ഇതിന്റെ തമിഴ് പതിപ്പിൽ അസിനും! ഇങ്ങനൊരു മാറ്റത്തിന് കാരണം നടൻ  വിജയ് 

- Link: https://ml.b4blaze.com/film-news/siddique-about-body-gurad-and-kaavalan-movie
- Published: 2024-02-07T14:41:57+05:30
- Author: Sreekumar

തെന്നിന്ധ്യയിൽ  ഒരു സമയത്തു തിളങ്ങി നിന്ന രണ്ടു മലയാളി നടിമാർ ആയിരുന്നു അസിനും, 
നയൻതാരയും, ഇരുവരും മലയാള സിനിമ രംഗത്തു ആയിരുന്നു തുടക്കം കുറിച്ചത് എന്നാൽ തമിഴ് 
ചിത്രങ്ങളിലൂടെ ആയിരുന്നു ഇരുവരും കരിയറിൽ ശ്രെദ്ധ ആയത്, ​ഗ്ലാമറസ് വേഷങ്ങൾ തുടരെ ചെയ്യുന്ന
കാലത്താണ് നയൻതാരയെ തേടി മലയാളത്തിൽ നിന്നും ‘ബോഡി ഗാർഡ്’ എന്ന സിനിമയെത്തുന്നത്. സിദ്ദിഖ്
സംവിധാനം ചെയ്ത സിനിമയിലേക്ക് നയൻതാരയെ നിർദ്ദേശിച്ചത്  നടൻ  ദിലീപാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/bordy1.jpg?resize
=1091%2C611&ssl=1)

നയൻതാരയ്ക്ക് ഈ ചിത്രത്തിന്റെ കഥ ഇഷ്ട്ടപെട്ടതുകൊണ്ടാണ് ഈ സിനിമയിലേക്ക് അഭിനയിച്ചത്.
എന്നാൽ അന്ന് നയൻതാരയെ പോലെൊരു താരത്തിന്റെ പ്രതിഫലക്കാര്യത്തിൽ നിർമാതാവിനും സംവിധായകൻ
സിദ്ദിഖിനും ആശങ്കയുണ്ടായിരുന്നു. ഇതേക്കുറിച്ച് സിദ്ദിഖ് മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്,
ആ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്, ബോഡി​ഗാർഡ് കാവലൻ എന്ന പേരിൽ സിദ്ദിഖ്
തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ് ആയിരുന്നു നായകൻ. നയൻതാര തമിഴിലും അറിയപ്പെടുന്ന
താരമായതിനാൽ കാവലനിൽ നടി തന്നെ നായികയായി എത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/kavalan1.jpg?resize
=638%2C422&ssl=1)

യെന്നാൽ കാവലനിൽ അസിനാണ് നായികയായത്. ഇതിന് കാരണമെന്തെന്നും സിദ്ദിഖ് മുമ്പൊരിക്കൽ
വ്യക്തമാക്കിയിട്ടുണ്ട്. വിജയുടെ നിർദ്ദേശപ്രകാരമാണ് അസിനെ നായികയാക്കിയത്. നയൻതാരയും,
വിജയും  അതിനു മുൻപ്  ഒരുമിച്ച് വില്ല് എന്ന സിനിമ  ചെയ്യ്തു . അപ്പോൾ ഒരേ നായിക ആവർത്തിക്കേണ്ടെന്ന്
കരുതിയാണ് വിജയ് അസിനെ നിർദ്ദേശിച്ചത് അന്ന്  സിദ്ദിഖ്  പറഞ്ഞിരുന്നു.
