# കഷണ്ടി അത്ര മോശം കാര്യമാണോ..? പിന്നേയും അങ്ങനെ നടക്കുന്നത് വൃത്തികേടാണ്! സിദ്ദിഖ്..!

- Link: https://ml.b4blaze.com/film-news/siddique-about-character-changes-in-movies
- Published: 2022-08-31T12:31:16+05:30
- Author: Sreekumar

മലയാള സിനിമയില്‍ എന്നും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് സിദ്ദിഖ്.
സിനിമയിലെ കഥാപാത്രങ്ങളില്‍ മാത്രം വേഷത്തിലും രൂപത്തിലും മാറ്റം വരുത്തുന്ന താരം അല്ലാത്തപ്പോള്‍
ആരാധകര്‍ക്ക് മുന്നില്‍ എത്തുന്നത് തന്റെ ശരിയായ രൂപത്തില്‍ തന്നെയാണ്. ഇപ്പോഴിതാ കഷണ്ടിയെ
കുറിച്ചുള്ള ചോദ്യത്തില്‍ അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
കഷണ്ടി ഒരു മോശം കാര്യം ആണോ എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ ചോദിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/facebook-post-about-
actor-siddique.jpg?resize=1289%2C720&ssl=1)

കഷണ്ടി ഒരു മോശം കാര്യം ആയി എനിക്ക് തോന്നുന്നില്ല എന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
ഞാന്‍ ജനിച്ച നാള്‍ മുതല്‍ കണ്ടത് മുഴുവന്‍ കഷണ്ടി ആയിട്ടുള്ള എന്റെ ഉപ്പയെ ആണ്. അതുകൊണ്ട്
തന്നെ അതൊരു കുഴപ്പമായി എനിക്ക് തോന്നിയിട്ടില്ല എന്നും അദ്ദേഹം അഭിമുഖത്തില്‍ തുറന്ന്
പറയുന്നു. സിനിമയില്‍ വിഗ്ഗും മറ്റ് കാര്യങ്ങളും ഉപയോഗിക്കുന്നത് ഒരു കോസ്റ്റിയൂം ധരിക്കുന്നത്
പോലെയാണ്. കഥാപാത്രത്തിന് വേണ്ടി പലരീതിയിലുള്ള മുടി വെയ്ക്കും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/siddique-aarrattu-
movie.jpg?resize=960%2C540&ssl=1)

മീശ വടിക്കും താടി വെയ്ക്കും.. അതെല്ലാം കഥാപാത്രത്തിന് വേണ്ടിയാണ്.. ആ രൂപത്തില്‍ 
നമ്മള്‍ എത്തുമ്പോള്‍ ആ കഥാപാത്രത്തിന് വേണ്ടത് എന്തെല്ലാം ആണെന്ന് നമ്മള്‍ കണ്ടെത്തും..
എന്നാണ് സിദ്ദിഖ് പറയുന്നത്. സ്വന്തം ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സിനിമയ്ക്ക്
വേണ്ടിയും ആ കഥാപാത്രം ആവുക

![Siddique](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Siddique.
png?resize=860%2C645&ssl=1)

എന്നതിന് വേണ്ടിയാണ് എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അത് കളയുക എന്നത് തന്നെയാണ് തന്റെ
രീതി എന്നും വീണ്ടും അത് വെച്ചുകൊണ്ട് നടക്കുന്നത് വളരെ വൃത്തികേട് ആണെന്നും സിദ്ദിഖ്
അഭിപ്രായപ്പെട്ടു. കഥാപാത്രത്തിന് വേണ്ടി ബോഡി ബില്‍ഡ് ചെയ്ത് പിന്നേയും ഞാന്‍ അങ്ങനെ
നടന്നാല്‍ വൃത്തികേട് ആയിരിക്കില്ലേ എന്നാണ് അദ്ദേഹം ചോദിച്ചത്.
