# കുറെ സിനിമകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടന്ന് ചെയ്യ്തു! എന്നാൽ തനിക്ക് ഇനിയും അവസരം കിട്ടിയാൽ നന്നാക്കാമെന്ന് തോന്നിയ വേഷം അത് മാത്രമാണ്, സിദ്ധിഖ് 

- Link: https://ml.b4blaze.com/film-news/siddique-about-sandesham-movie
- Published: 2024-03-15T10:30:30+05:30
- Author: Suji

നായകനായും, വില്ലനായും, സഹനടനായും നിരവധി മലയാള ചിത്രങ്ങൾ അഭിനയിച്ച നടനാണ് സിദ്ധിഖ്,
ഇപ്പോൾ തനിക്ക് ഇനിയും ഒരു അവസരം ലഭിച്ചാൽ ചെയ്യാൻ ആഗ്രഹിക്കുന്ന വേഷത്തെ കുറിച്ച് 
തുറന്നു പറയുകയാണ് നടൻ, കുറെ സിനിമകൾ അങ്ങോട്ടും, ഇങ്ങോട്ടും ഓടി നടന്ന് ചെയ്യുന്ന 
സമയം, അന്നൊന്നും ഒരു പരിധിയിൽ കവിഞ്ഞു കഥാപാത്രത്തെ മനസിലാക്കി എടുക്കാനുള്ള പക്വത
ഇല്ലായ്‌മയും, ആ സമയത്താണ് താൻ സന്ദേശം എന്ന സിനിമയിൽ അഭിനയിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/siddik1-1.jpg?resize
=1078%2C613&ssl=1)

സന്ദേശത്തിലെ എന്റെ കഥാപാത്രം ഒന്നും കൂടി നന്നാക്കാമായിരുന്നോ എന്ന് എനിക്ക് തോന്നിയിരുന്നു,
ഒരു അവസരം ലഭിച്ചാൽ ഞാൻ അതിന് ശ്രമിക്കും, ഉദയഭാനു എന്ന കൃഷി ഓഫീസറായാണ് താൻ സന്ദേശത്തിൽ
അഭിനയിച്ചത്, ആ ഒരു വേഷം എനിക്ക് ഒന്നും കൂടി നന്നാക്കാമെന്ന് തോന്നിയിരുന്നു, അന്ന്
താൻ ഗോഡ് ഫാദർ സിനിമയും ചെയ്യുന്ന ടൈം ആണ്, സന്ദേശത്തിന്റെ സെറ്റിൽ ഞാനും തിലകൻ ചേട്ടനും
കൂടിയാണ് ഒന്നിച്ചെത്തുന്നത്, ഒരു പത്തുമണി ആകുമ്പോൾ ഗോഡ് ഫാദറിന്റെ സെറ്റിലേക്കും 
പോകും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sandesham1.jpg?resize
=841%2C529&ssl=1)

അങ്ങനെ ടെൻഷൻ ഉള്ള സമയത്തായതുകൊണ്ടു തനിക്ക് സന്ദേശത്തിലെ ആ കഥപാത്രംഉള്ളിലേക്ക് ആഴത്തിൽ
ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല, തിലകൻ ചേട്ടൻ പറയുമായിരുന്നു സിനിമ ചെയ്യുമ്പോൾ നമ്മൾ ആ 
കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങണമെന്നു , എന്നാൽ നിങ്ങൾക്ക് അത് പറ്റും അതുകൊണ്ടാണ്
നിങ്ങൾ ഇതിൽ ആ ഡയലോഗ് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതെന്നും , ശരിയാണ് എനിക്ക് ഇനിയും അവസരം
വന്നാൽ ആ കഥാപാത്രമാണ് നന്നായി ചെയ്യാൻ ശ്രമിക്കുന്നത് സിദ്ധിഖ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/sidik1.jpg?resize
=607%2C529&ssl=1)
