# പാർവതിയുടെ വീട്ടിൽ ഇടയ്ക്ക് ഞാൻ ഊണ് കഴിക്കാനൊക്കെ പോകാറുണ്ടായിരുന്നു

- Link: https://ml.b4blaze.com/film-news/siddique-jayaram-story
- Published: 2023-04-12T11:20:58+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങൾ ആണ് ജയറാമും പാർവതിയും. ഇരുവരും ഒരുമിച്ച്
നിരവധി ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങൾ ഒക്കെ ഹിറ്റ്
ആയതോടെ മലയാള സിനിമയിലെ ഭാഗ്യ ജോഡികൾ എന്നും ഇവർ അറിയപ്പെടാൻ തുടങ്ങി. അങ്ങനെ സിനിമയിലെ
കാമുകി കാമുകന്മാർ ജീവിതത്തിലും കാമുകി കാമുകന്മാർ ആയി. എന്നാൽ ജയറാമുമായുള്ള പ്രണയം
വലിയ എതിർപ്പായിരുന്നു പാർവതിയുടെ വീട്ടിൽ. ഇരുവരും ഒന്നിച്ച് കാണുന്ന സിറ്റുവേഷൻസുകൾ
എല്ലാം പാര്വതിയുടെ വീട്ടുകാർ ഒഴിവാക്കാൻ തുടങ്ങി. സെറ്റിൽ എത്തിയാലും പാർവതിയുടെ അടുത്ത്
നിന്ന് ‘അമ്മ മാറാതെ ആയി.

![jayaram](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/jayaram-1.
png?resize=540%2C540&ssl=1)

ഈ സമയത്ത് ഇവരുടെ ഹംസമായി മറ്റു ചില താരങ്ങളും പ്രവർത്തിച്ചിരുന്നു. അത്തരത്തിൽ ഇവരുടെ
പ്രണയത്തെ പിന്തുണച്ചിരുന്ന ഒരാൾ ആയിരുന്നു സിദ്ധിഖ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഇവരുടെ
പ്രണയത്തെ കുറിച്ച് സിദ്ധിഖ് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
സിദ്ധിഖിന്റെ വാക്കുകൾ ഇങ്ങനെ, പണ്ട് ജയറാമും പാർവതിയും പ്രണയത്തിൽ ആയിരുന്ന സമയത്ത്,
ഇവരുടെ പ്രണയം അറിയാവുന്ന ചുരുക്കം ചിലരിൽ ഒരാൾ ആയിരുന്നു ഞാൻ. ആ സമയത്ത് ഞാൻ പാർവതിയുടെ
വീടുമായി നല്ല അടുപ്പത്തിൽ ഒക്കെ ആയിരുന്നു. ഇടയ്ക്ക് ഊണ് കഴിക്കാൻ വേണ്ടിയൊക്കെ ഞാൻ
പാർവതിയുടെ വീട്ടിലൊക്കെ പോകുമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/parvathy-jayaram.
jpg?resize=600%2C1107&ssl=1)

ജയറാം എന്നെ ഇടയ്ക്ക് തിരുവനന്തപുരത്തേക്ക് വിളിപ്പിക്കും. അപ്പോൾ ഞങ്ങൾ ഒരു റൂമിൽ 
ആയിരുന്നു താമസികാറ്. എന്നിട്ട് റൂമിലെ ഫോണിൽ നിന്ന് പാർവതിയുടെ വീട്ടിലേക്ക് വിളിപ്പിക്കും.
എന്നിട്ട് ആദ്യം ഞാൻ പാർവതിയുടെ അമ്മയോട് കുറച്ച് നേരം കാര്യം പറയും. എന്നിട്ട് പാർവതിക്ക്
ഫോൺ കൊടുക്കുമ്പോൾ ജയറാം എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങും. എന്നിട്ട് എന്നെ റൂമിൽ നിന്ന്
പുറത്താക്കും. അവർ കരുതുന്നത് പാർവ്വതിയോട് സംസാരിക്കുന്നത് ഞാൻആണെന്നാണ് . ശരിക്കും
അതൊക്കെ ഞാൻ പാർവതിയുടെ അമ്മയോട്‌ കാണിച്ച ചതി ആണെന്നും സിദ്ധിഖ് പറഞ്ഞു.
