# സിനിമയിലേക്ക് നയൻതാരയെ നിർദേശിച്ചത് ദിലീപ്! പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാര പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടി, അന്ന് സിദ്ധിഖ് പറഞ്ഞത് 

- Link: https://ml.b4blaze.com/film-news/siddique-talk-about-in-body-gurad
- Published: 2023-08-11T10:19:17+05:30
- Author: Suji

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് സിദ്ദിഖ്, രണ്ടു ദിവസത്തിനു
മുൻപായിരുന്നു ഈ ഹിറ്റ്‌മേക്കർ ഈ ലോകം തന്നെ വിട്ടുപോയത്, എന്നാൽ മുൻപ് സിദ്ധിഖ് നടത്തിയ
ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുക്കുന്നത്. അദ്ദേഹം ഒരുപാടു സിനിമകൾ
സമ്മാനിച്ച കൂട്ടത്തിൽ ഒരു ഹിറ്റ് സിനിമ ആയിരുന്നു ‘ബോഡി ഗാർഡ്’, ചിത്രത്തിൽ താൻഇമേജ്
ഉള്ള ഒരു  നായികയെ കണ്ടെത്താൻ ഒരുപാടു ബുദ്ധി മുട്ടി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/siddique1.jpg?resize
=801%2C609&ssl=1)

ബോഡി ഗാർഡ് ചിത്രത്തിൽ തന്റെ മനസിൽ ആദ്യം ബേബി ശ്യാമിലി ആയിരുന്നു, അതിനു വേണ്ടി ശ്യാമിലിയുടെ
അച്ഛൻ ബാബുവിനോട് ഈ കാര്യം സൂചിപ്പിച്ചു, അദ്ദേഹത്തിനും താല്പര്യം ഉണ്ടായിരുന്നു. എന്നാൽ
ശ്യാമിലിയുടെ   ഡേറ്റ് ഓക്കേ ആയില്ല ,  എന്നാൽ ദിലീപ് ചിത്രത്തിലെ നായകൻ ആയതുകൊണ്ട്
ഞാൻ ഈ കാര്യം ദിലീപിനോട് പറഞ്ഞു, എന്നാൽ ദിലീപ് നയൻ താരയുടെ പേരാണ് നിർദ്ദേശിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/body-guard1.jpg?
resize=600%2C450&ssl=1)

അങ്ങനെ നയൻ താരയെ വിളിച്ചു വിവരം പറഞ്ഞു, കഥ ഫോണിൽ കൂടി കേട്ടുകൊള്ളാം എന്ന് നയൻതാരയും
പറഞ്ഞു, എന്നാൽ ചിത്രത്തിന്റെ പ്രൊഡ്യൂസറിനെ വലിയ ടെൻഷൻ ആയി കാരണം നയൻ താര വലിയ പ്രതിഫലം
വാങ്ങുന്ന നടി അല്ലെ എന്ന്, ഈ കാര്യം നയൻ താരയോട് പറഞ്ഞപ്പോൾ അവരുടെ മറുപടി കേട്ട് 
ഞാൻ ഞട്ടിപോയി, കാരണം നയൻ താര പറഞ്ഞു, സിദ്ധിഖ് സാർ എന്റെ പ്രതിഫലത്തിന്റെ കാര്യത്തിലോ,
സ്റ്റാഫിന്റെ കാര്യത്തിലോ നിങ്ങൾ ടെൻഷൻ അടിക്കേണ്ട, ശരിക്കും നയൻ താര ഈ ചിത്രത്തിന്
വലിയ പ്രതിഫലം വാങ്ങിച്ചതുമില്ല സിദ്ധിഖ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/nayan-thaara1.jpg?
resize=908%2C594&ssl=1)

 
