# ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധമാണ്! എന്നാലൊരു കാര്യത്തിൽ ഞാൻ സുരേഷിനോട് ദേഷ്യപ്പെടാറുണ്ട്, സിദ്ദിഖ് 

- Link: https://ml.b4blaze.com/film-news/siddique-talk-about-in-suresh-gopi
- Published: 2023-10-20T11:35:44+05:30
- Author: Suji

ഗരുഡൻ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിൽ നടൻ  സിദ്ദിഖ് സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ
വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, നിരവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു 
അഭിനയിച്ചിട്ടുണ്ട്, എന്നാൽ അഭിനയത്തിന് പുറമെ ഞങ്ങൾ തമ്മിൽ നല്ല ആത്മബന്ധം ഉണ്ട്, 
ഞങ്ങൾ രണ്ടുപേരും ഒരേ കാലയളവിൽ സിനിമ രംഗത്തേക്ക് പ്രവേശനം ചെയ്യ്തവരാണ് സിദ്ദിഖ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/siddique1.jpg?resize
=1280%2C720&ssl=1)

ന്യൂഡൽഹി സിനിമ ചെയ്യുമ്പോൾ മുതൽ തുടങ്ങിയ സൗഹൃദം ആയിരുന്നു, അന്ന് ഞങ്ങൾ ഒരുമിച്ച്
ഒരുപാടു തമാശകൾ പറഞ്ഞിട്ടുണ്ട്, എന്നാൽ അതൊന്നും ഇപ്പോൾ ഇവിടെ പറയാൻ  കഴിയില്ല സിദ്ദിഖ്
ചിരിച്ചുകൊണ്ട് പറയുന്നു. ഞങ്ങൾ തമ്മിലുള്ള ആത്മസൗഹൃദം കൊണ്ടുപോകാൻ കഴിയുന്നത് തന്നെ
വലിയ ഭാഗ്യമാണ്, എന്നാൽ ഞങ്ങൾ തമ്മിൽ ഒരു കാര്യത്തിൽ വഴക്കാണ് സിദ്ദിഖ് പറയുന്നു. അയാൾ
സിനിമ ചെയ്യ്തുകൊണ്ടിരിക്കുന്ന സമയത്തു ഇടക്ക് സിനിമ വിട്ടുനിൽക്കുന്ന സ്വഭാവം ഉണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sureshgopi1.jpg?
resize=623%2C350&ssl=1)

സുരേഷ് എപ്പോളും സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം, അയാൾ സിനിമയിൽ ഉണ്ടെങ്കിൽ മാത്രമേ
എനിക്കും സിനിമയിൽ ചാൻസ് ഉണ്ടാകും, ഞങ്ങൾ തമ്മിൽ ചിലപ്പോൾ വില്ലനും നായകനായും ആയിരിക്കും
അഭിനയിക്കുന്നത്, ബഡാ ദോസ്ത് എന്ന ചിത്രത്തിൽ എന്നെ അയാൾ ഓടിച്ചിട്ടാണ് ഇടിക്കുന്നത്
സിദ്ദിഖ് ഒരു പുഞ്ചിരിയോട് പറയുന്നു, അതിനിടയിലും ഞങ്ങൾ സൗഹൃദ സംഭാഷണം ആണ് നടത്തുന്നത്,
അയാൾ സിനിമയിൽ എന്നും തുടരണമെന്നാണ് എന്റെ ആഗ്രഹം ചിലപ്പോൾ എന്റെ സ്വാർത്ഥത ആയിരിക്കും
സിദ്ദിഖ് പറയുന്നു.ഇപ്പോൾ ഇരുവരും ഒന്നിച്ചു വീണ്ടും ‘ഗരുഡൻ’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/bada1.jpg?resize
=1280%2C720&ssl=1)

 
