#  വിവാഹ സൽക്കാര വേദിയിൽ  മകൻ ഷഹീനെ  ട്രോളി നടൻ സിദ്ധിഖ് 

- Link: https://ml.b4blaze.com/film-news/siddique-trolled-his-son-maariage-function
- Published: 2023-04-11T17:40:31+05:30
- Author: Suji

വിവാഹ സൽക്കാര വിരുന്നിനെ സമയം ആയിട്ടും ഫോട്ടോഷൂട്ടിനെ തുടർന്ന് മകനെയു൦ മരുമകളെയും
ട്രോളി നടൻ സിദ്ധിഖ്. താരത്തിന്റെ മകൻ ഷഹീന്റെ വിവാഹ സൽക്കാര വേദിയിലാണ് ഈ രസകരമായ 
നിമിഷം നടന്നത്. മക്കളുടെ ലക്‌ഷ്യം മോഹൻലാൽ വരുന്നതോ, മമ്മൂട്ടി വരുന്നതിലോ  അല്ല കാര്യം
അവരുടെ ഫോട്ടോഷൂട്ട് കൃത്യമായി നടക്കണം അതാണ് മക്കളുടെ  ലക്‌ഷ്യം എന്ന് സിദ്ധിഖ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/saheen1.jpg?resize
=576%2C300&ssl=1)

ഷഹീന്റെ ഭാര്യ ആണ് ഈ വീഡിയോ സോഷ്യൽമീഡിയിൽ പങ്കുവെച്ചത്. വിവാഹ വീഡിയോ ആരംഭിക്കുന്നത്
തന്നെ താരത്തിന്റെ ഈ കമന്റോടു കൂടിയാണ്, കഴിഞ്ഞ വര്ഷം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ
ഷഹീൻ വിവാഹിതനായത്. ഡോക്ടർ അമൃത ദാസിനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/shaheen1.jpg?resize
=845%2C440&ssl=1)

മാർച്ച് ഏഴിന് ആയിരുന്നു ഇവരുടെ വിവാഹം, രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇരുവരുടയും. 
സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കു മാത്രമായി പ്രത്യക റിസ്പഷനും നടത്തിയിരുന്നു. മകനെയും,
മരുമകളെയും ട്രോളിയ നടൻ സിദ്ധിഖിൻറെ ഈ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/siddique4.jpg?resize
=960%2C540&ssl=1)
