# സിദ്ധാര്‍ത്ഥ് ഭരതന്റെ ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ തിയ്യേറ്ററിലേക്ക്!!

- Link: https://ml.b4blaze.com/film-news/sidharth-bharathan-parannu-parannu-parannu-chellan-movie-for-release
- Published: 2024-04-19T17:02:23+05:30
- Author: Anu

ഹിറ്റ് ചിത്രം ഭ്രമയുഗത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന
ചിത്രം
 ‘പറന്ന് പറന്ന് പറന്ന് ചെല്ലാന്‍’ റിലീസിന്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പാലക്കാടന്‍ ഗ്രാമത്തിലാണ് സിനിമയുടെ 
കഥ നടക്കുന്നത്. ഒരു വീട്ടില്‍ പൂജ നടക്കുന്ന ദിവസം അവിടുത്തെ കുടുംബാംഗങ്ങളെല്ലാം 
ഒത്തുകൂടുന്നു. ഇതേ ദിവസം തന്നെ ആ വീട്ടില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിലുള്ളത്.
ഉണ്ണി ലാലുവും സിദ്ധാര്‍ത്ഥ് ഭരതനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
വിജയരാഘവന്‍, സജിന്‍ ചെറുകയില്‍, സമൃദ്ധി താര, ശ്രീജ ദാസ്, ശ്രീനാഥ് ബാബു, ദാസന്‍ കൊങ്ങാട്,
രതീഷ് കുമാര്‍ രാജന്‍, കലാഭവന്‍ ജോഷി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ജെഎം ഇന്‍ഫോര്‍ട്ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിഷ്ണു
ഹരീന്ദ്രയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണുരാജാണ്. മധു അമ്പാട്ടാണ്
ഛായാഗ്രഹണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രകാശ് ടി. ബാലകൃഷ്ണന്‍. എഡിറ്റര്‍ സിആര്‍
ശ്രീജിത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.  ചിത്രത്തിന് സംഗീതം ജോയ് ജിനിത്,
രാംനാഥ് എന്നിവര്‍ ചേര്‍ന്നൊരുക്കുന്നു. ദിന്‍നാഥ് പുത്തഞ്ചേരി, ദീപക് റാം, അരുണ്‍ 
പ്രതാപ് എന്നിവരുടേതാണ് വരികള്‍. ബിജിഎം- ജോയ് ജിനിത്, അഡിഷണല്‍ സിനിമട്ടോഗ്രാഫി- ദര്‍ശന്‍
എം. അമ്പാട്ട്, കോ- എഡിറ്റര്‍- ശ്രീനാഥ് എസ്., ആര്‍ട്ട് – ദുന്തു രഞ്ജീവ്, ചീഫ് അസോസിയേറ്റ്
ഡയറക്ടര്‍ – വിഷ്ണു ചന്ദ്രന്‍. ഡിജിറ്റല്‍ കണ്‍ടെന്റ് മാനേജര്‍ – ആരോക്‌സ് സ്റ്റുഡിയോസ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – 
പ്രകാശ് ടി. ബാലകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ – ഷെഫിന്‍ മായന്‍, കോസ്റ്റ്യും ഡിസൈനര്‍ –
ഗായത്രി കിഷോര്‍, സരിത മാധവന്‍, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍ ഫോട്ടോഗ്രഫി-
അമീര്‍ മാംഗോ, പി.ആര്‍.ഒ.- മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
