# ‘ചതുരം’ അമ്മയും കണ്ടിരുന്നു!! ചിത്രങ്ങള്‍ പങ്കുവച്ച് സിദ്ധാര്‍ഥ്

- Link: https://ml.b4blaze.com/film-news/sidharth-bharathan-share-chathuram-private-show-pics
- Published: 2022-11-10T15:31:59+05:30
- Author: Anu

സിദ്ധാര്‍ത്ഥ് ഭരതന്റെ പുതിയ ചിത്രം ചതുരം തിയ്യറ്ററില്‍ മികച്ച പ്രതികരണമാണ്
 നേടുന്നത്.
സ്വാസിക വിജയ്, അലന്‍സിയര്‍, റോഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അമ്മ മരിക്കുന്നതിനുമുമ്പ് തന്റെ ചിത്രം കണ്ടിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് സിദ്ധാര്‍ത്ഥ്
ഭരതന്‍.

സിനിമ വിശേഷം പങ്കുവെക്കുന്നതിനിടെയാണ് സിദ്ധാര്‍ത്ഥ് ചതുരം സിനിമ അമ്മ കെപിഎസി ലളിത
കണ്ടിട്ടുണ്ടെന്ന് പറയുന്നത്. ചതുരം സിനിമയുടെ പ്രൈവറ്റ് ഷോ നടത്തിയപ്പോഴാണ് അമ്മയും
സിനിമ കണ്ടതെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. അപ്പോള്‍ എടുത്ത ചിത്രങ്ങളും സിദ്ധാര്‍ഥ്
പങ്കുവച്ചിട്ടുണ്ട്.
  അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നു എന്ന ക്യാപ്ഷനോടെയാണ്
സിദ്ധാര്‍ത്ഥ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ചതുരം പ്രൈവറ്റ് ഷോ കാണാന്‍ സിദ്ധാര്‍ഥ്
കുടുംബസമേതം ആണ് എത്തിയത്. അമ്മയും ഭാര്യയും കുഞ്ഞും ചതുരം ടീമിന്റെ അണിയറ പ്രവര്‍ത്തകരും
ഷോ കണ്ടിരുന്നു. സിദ്ധു ചിത്രങ്ങള്‍ പങ്കുവച്ചത്.  നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റ്
ചെയ്യുന്നത്. ആന്റി നിങ്ങളെ സമൃദ്ധമായി അനുഗ്രഹിയ്ക്കുന്നുണ്ട്, അത് എന്നും തുടരുമെന്നും
ഒരാള്‍ കുറിച്ചു. ചേച്ചി എപ്പോഴും ആഗ്രഹിയ്ക്കുന്ന കാര്യമാണ് ഇപ്പോള്‍ നീ ചെയ്തത്, 
അത് നീ അര്‍ഹിയ്ക്കുന്നു എന്നാണ് മറ്റൊരു കമന്റ്. ഇതൊരു തുടക്കം മാത്രമാണ് സിദ്ധുകുട്ടീ’
എന്നാണ് ശ്വേത മേനോന്‍ കമന്റ് ചെയ്തത്.
