# സിദ്ധാര്‍ത്ഥ് സാമന്തയുടെ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുമായി അഭിനേത്രി

- Link: https://ml.b4blaze.com/film-news/sidharth-stole-samantha-cash
- Published: 2021-10-11T15:26:46+05:30
- Author: Rahul

സാമന്ത-നാഗചൈതന്യ വിവാഹമോചനത്തോടെ വിവിധ രീതിയിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
എല്ലാ വാര്‍ത്തകളിലും സാമന്ത മോശക്കാരിയാണെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍.
സാമന്ത പ്രസവിക്കാന്‍ തയ്യാറല്ലെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍
ഏറെ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. മാത്രമല്ല, സാമന്ത വിവാഹമോചിതയായപ്പോള്‍ നടനും 
മുന്‍കാമുകനുമായ സിദ്ധാര്‍ത്ഥ് ട്വിറ്റിലിട്ട കുറിപ്പ് വൈറലായിരുന്നു. ചതിക്കുന്നവര്‍
ഗുണം പിടിക്കില്ലെന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ഇപ്പോഴിതാ, സാമന്തയെ കുറിച്ച്
അഭിനേത്രി മാധവി ലതയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/sidahrt-samantha-
issues.jpg?resize=960%2C540&ssl=1)

സാമന്ത വളരെ അച്ചടക്കമുള്ള പെണ്‍കുട്ടിയാണെന്നും ചില മാധ്യമങ്ങള്‍ സാമന്തയെ അപകീര്‍ത്തിപ്പെടുത്താന്‍
വേണ്ടി മനപ്പൂര്‍വ്വം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പലരും സാമന്ത ധരിക്കുന്ന വസ്ത്രത്തെ
കുറ്റപ്പെടുത്തി കൊണ്ടാണ് സംസാരിക്കുന്നതെന്നും വസ്ത്രവും അവരുടെ വ്യക്തി ജീവിതവുമായി
ബന്ധപ്പെടുത്തി ആണ് സംസാരിക്കുന്നതെന്നും ഇത് ഒട്ടും ശരിയല്ല എന്നും മാധവി ലത അഭിപ്രായപ്പെട്ടു.
കൂടാതെ,
 ഒരു താരം നടിയെ പറ്റിക്കുവാന്‍ ശ്രമിച്ചു. പ്രണയം നടിച്ചു കൊണ്ട് സാമന്തയുടെ
പണം കൈക്കല്‍ ആക്കാന്‍ ശ്രമിച്ചു ഇയാള്‍. ഇത് തിരിച്ചറിഞ്ഞ സാമന്ത ഇയാളുമായി ബ്രേക്ക്
അപ് ചെയ്തുവെന്നും അവര്‍ പറയുന്നു. സാമന്തയുമായി ബ്രേക്ക് അപ്പായത് സിദ്ധാര്‍ത്ഥ് ആയതുകൊണ്ട്
മാധവി ലതയുടെ വാക്കുകള്‍ സിദ്ധാര്‍ത്ഥിനെ ഉദ്ദേശിച്ചിട്ടുള്ളതാണെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം.

 

 

 

 

 

 

 
