# സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് സച്ചി ഇന്ന് ഇത് കാണും..! എനിക്ക് ഉറപ്പുണ്ടെന്ന് സിജി സച്ചി..!

- Link: https://ml.b4blaze.com/film-news/siji-sachy-facebook-post-national-film-awards
- Published: 2022-09-30T13:23:47+05:30
- Author: B4blaze News Desk

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സച്ചിയ്ക്ക് വേണ്ടി ഇന്ന് മികച്ച സംവിധായകനുള്ള
ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറാവുകയാണ് ഭാര്യ സിജി സച്ചി. ഇന്ന് വൈകീട്ടാണ് 
പുരസ്‌കാരദാന ചടങ്ങ്. മികച്ച ഗായികയ്ക്കുള്ള പുര്‌സാകരം ഏറ്റുവാങ്ങാന്‍ നഞ്ചിയമ്മയും
സിജിയ്‌ക്കൊപ്പം എത്തിയിട്ടുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനാലാപനത്തിനാണ്
നഞ്ചിയമ്മയും അവാര്‍ഡിന് അര്‍ഹയായത്.. ഈ അവസരത്തില്‍ ഹൃദയം സന്തോഷം കൊണ്ടും സച്ചി കൂടെ
ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്… എന്നാണ് ഭാര്യ സിജി 
സച്ചി പറയുന്നത്.

![Sachy](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/Sachy.jpg?resize
=1200%2C1445&ssl=1)

ഫേസ്ബു്ക്കില്‍ ഹൃദയം തൊടുന്ന ഒരു കുറിപ്പും പങ്കുവെച്ചിരിക്കുകയാണ് സിജി സച്ചി.. ഈ
അവാര്‍ഡ് സച്ചിയുടെ സ്വപ്‌നം ആയിരുന്നു.. സ്വര്‍ഗ്ഗത്തില്‍ ഇരുന്നു നീയിത് കാണും എന്ന്
എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്…നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള
യാത്രയില്‍ ആണ് ഞാന്‍.. എന്നാണ് സിജി കുറിച്ചിരിക്കുന്നത്. സിജിയുടെ വാക്കുകളിലേക്ക്..
നീ പറഞ്ഞു നമ്മള്‍ ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര്‍ കഴിക്കും.., നാഷണല്‍
അവാര്‍ഡ് വാങ്ങും.. അന്ന് നിന്റെ മൂര്‍ദ്ധാവില്‍ ചുംബനം നല്‍കിയിട്ടു ഞാനതു സ്വീകരിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/siji-sachy-1.jpg?
resize=720%2C960&ssl=1)

ഇന്ന് മൂര്‍ദ്ധാവില്‍ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന്‍ അത് ഏറ്റു വാങ്ങും. ഈ പാട്ട്
ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നാഞ്ചിയമ്മയേയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ
നെറുകയില്‍ തന്നെ എത്തിച്ചു . അതെ നീ ചരിത്രം തേടുന്നില്ല….നിന്നെ തേടുന്നവര്‍ക്കൊരു
ചരിത്രം ആണ് നീ.. ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂര്‍ത്തം.. ഗോത്ര വര്‍ഗ്ഗത്തില്‍ നിന്നും
ഇന്ത്യയുടെ പ്രസിഡന്റ് പദവിയില്‍ എത്തിച്ചേര്‍ന്ന ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ കയ്യില്‍
നിന്നും, എഴുത്തും വായനയും അറിയാത്ത ഗോത്രവര്‍ഗ്ഗത്തില്‍നിന്നും ഉയര്‍ന്നുവന്നു ഇന്ത്യയുടെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/siji-sachy-2.jpg?
resize=640%2C931&ssl=1)

ഏറ്റവും നല്ല ഗായികയായ നാഞ്ചിയമ്മ അവാര്‍ഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂര്‍ത്തം. കൂടെ
അയ്യപ്പനും കോശിയും നാഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിന്നക്കുള്ള അവാര്‍ഡും
പ്രഥമ വനിതയില്‍ നിന്നും ഞാന്‍ സ്വീകരിക്കും….പ്രീയപ്പെട്ട സച്ചീ..ഹൃദയം സന്തോഷം കൊണ്ടും
നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്…സ്വര്‍ഗ്ഗത്തില്‍ 
ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്…
നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ ആണ് ഞാന്‍…
