# ‘ഇനി എന്റെ കുഴപ്പം ആയിരിക്കുമോ, ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ’; പേരില്ലൂർ പ്രീമിയർ ലീഗിനെ കുറിച്ച് വൈറൽ കുറിപ്പ്

- Link: https://ml.b4blaze.com/film-news/sijin-fb-post-about-perillur-premier-leage
- Published: 2024-01-08T21:15:06+05:30
- Author: Ajay

കേരള ക്രൈം ഫയൽസിനും മാസ്റ്റർ പീസിനും ശേഷം മലയാളത്തിലിറങ്ങിയ മൂന്നാമത്തെ വെബ്സീരീസ്
ആണ് ‘പേരില്ലൂർ പ്രീമിയർ ലീഗ്’. ജനുവരി 5ന് സീരീസ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.
നിഖില വിമൽ, സണ്ണി വെയ്ൻ, വിജയരാഘവൻ, അശോകൻ, അജു വർഗീസ് തുടങ്ങിയ വൻ താരനിര സീരിസിൽ
അണിനിരക്കുന്നുണ്ട്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ആണ് സ്ട്രീമിം​ഗ്. ഇപ്പോൾ സിരീസിനെ
കുറിച്ച് സിനിമ ​ഗ്രൂപ്പുകളിൽ വന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. ഇനി എന്റെ കുഴപ്പം
ആയിരിക്കുമോ? ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ എന്നാ സംശയത്തിൽ ആണ്. കാരണം പേരില്ലൂർ
പ്രീമിയം ലീഗ് എന്നാ സീരീസ് കണ്ടു, ഈ സീരീസ് കണ്ടിട്ട് ഇപ്പോൾ നമ്മുടെ ചാനലുകളിലെ സ്കിറ്റുകളിൽ
കാണുന്ന, വർഷങ്ങൾക്ക് മുൻപുള്ള സ്റ്റേജ് കോമഡി സ്കിറ്റുകളിലെ തമാശ ശ്രമങ്ങൾ പോലെ മാത്രമേ
കാണാൻ സാധിച്ചുള്ളൂ എന്നാണ് സിജിൻ കൂവള്ളൂർ എന്ന് പ്രേക്ഷകൻ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/perillan-league.
jpg?resize=1280%2C720&ssl=1)

**സിജിന്റെ കുറിപ്പ് വായിക്കാം**

ഇനി എന്റെ കുഴപ്പം ആയിരിക്കുമോ? ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ എന്നാ സംശയത്തിൽ
ആണ് ഞാൻ. കാരണം ഞാൻ പേരില്ലൂർ പ്രീമിയം ലീഗ് എന്നാ സീരീസ് കണ്ടു .. ഈ സീരീസ് കണ്ടിട്ട്
ഇപ്പോൾ നമ്മുടെ ചാനലുകളിലെ സ്കിറ്റുകളിൽ കാണുന്ന, വർഷങ്ങൾക്ക് മുൻപുള്ള സ്റ്റേജ് കോമഡി
സ്കിറ്റുകളിലെ തമാശ ശ്രമങ്ങൾ പോലെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. പക്ഷെ സോഷ്യൽ മീഡിയയിൽ
മുഴുവൻ ഈ സീരീസിൽ തമാശപ്പൂരം ആണെന്ന മട്ടിലുള്ള പോസ്റ്റുകൾ മാത്രമേ കാണുന്നുള്ളൂ. സാധാരണ
ഇങ്ങനെ ഹൈപ്പ് ഉണ്ടെങ്കിലും എതിരഭിപ്രായം ഉള്ള പോസ്റ്റുകൾ, കമൻറുകൾ എവിടെയെങ്കിലും 
കാണേണ്ടതാണ് . ഇതിപ്പോ പേരില്ലൂർ പ്രീമിയം ലീഗ് നെ പറ്റി അതിലെ തമാശകളെ പറ്റി മാത്രമേ
പോസ്റ്റുകൾ കാണുന്നുള്ളൂ. . അതാണ് ഞാൻ ചിന്തിച്ചത് .. ഇനി എന്റെ കുഴപ്പം ആയിരിക്കുമോ?
ഞാൻ വല്ല ചികിത്സയും തേടേണ്ടത് ഉണ്ടോ എന്ന്. തീരെ നിലവാരമില്ലാത്ത സന്ധ്യയുടെ അട തിന്നുന്ന
സീൻ, വത്സൻ, ചന്തി മാറ്റി വയ്ക്കൽ, തിരു വാണം, തലയിൽ ചെണ്ട വീഴുക, കാളയെ അഴിച്ച് വിടുക,
ഇതൊക്കെ കണ്ടിട്ട് ചിരി വരാത്തതിന് ഞാൻ ഇനി എന്ത് ചെയ്യണം …
