# ഒടുവില്‍ തന്റെ മച്ചാനെ കണ്ടുമുട്ടി..! സന്തോഷം പങ്കുവെച്ച് സിജു വില്‍സണ്‍

- Link: https://ml.b4blaze.com/film-news/siju-wilson-shared-photo-with-dulquer-salmaan
- Published: 2022-10-29T12:39:44+05:30
- Author: Sreekumar

ദുല്‍ഖര്‍ സല്‍മാനെ കണ്ടുമുട്ടിയ സന്തോഷം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ച് നടന്‍ സിജു
വില്‍സണ്‍. ദുല്‍ഖറിനെ മച്ചാന്‍ എന്ന് സ്‌നേഹത്തോടെ വിളിച്ചാണ് അദ്ദേഹത്തിനൊപ്പമുള്ള
ഫോട്ടോ പങ്കുവെച്ച് സിജു വില്‍സണ്‍ എത്തിയിരിക്കുന്നത്. തന്റെ ഏറെ നാളത്തെ ആഗ്രഹമാണ്
ഇപ്പോള്‍ സഫലമായത് എന്നാണ് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞിക്കയെ ചേര്‍ത്ത് നിര്‍ത്തിയുള്ള
ഫോട്ടോ പങ്കുവെച്ച് സിജു വില്‍സണ്‍ കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/313367219_673648274119026_4369451095998271621_n.
jpg?resize=1440%2C1631&ssl=1)

ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടല്‍ ആയിരുന്നു ഇതെന്നാണ് ദുല്‍ഖറിന് ഒപ്പമുള്ള ഫോട്ടോ
പങ്കുവെച്ച് സിജു വില്‍സണ്‍ പറയുന്നത്. അത്തരത്തില്‍ ഉള്ള അപ്രതീക്ഷിതമായ കണ്ടുമുട്ടലുകള്‍
എപ്പോഴും മധുരമുള്ളതായിരിക്കും.. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ പരസ്പരം കണ്ടത്.
dq മച്ചാനെ.. നിങ്ങളൊരു രത്‌നമാണ്.. വരനെ ആവശ്യമുണ്ട് എന്ന സിനിമയ്ക്ക് ശേഷം ഞാന്‍ 
നിങ്ങളെ കാണാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് നടന്നത് ഒരു സര്‍പ്രൈസ്
മീറ്റ് ആയിപ്പോയി..

നിങ്ങള്‍ എനിക്ക് തരുന്ന സപ്പോര്‍ട്ടിന് വളരെ നന്ദിയുണ്ട് എന്നാണ് സിജു വില്‍സണ്‍ ദുല്‍ഖറിനെ
കണ്ട സന്തോഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. രണ്ട് ഹീറോകളും ഒന്നിച്ച്
ഒരു ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ
മലയാളത്തിന് മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ എന്ന ലേബലില്‍ ആയാണ് സിജു വില്‍സനെ സംവിധായകന്‍
വിനയന്‍ അവതരിപ്പിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/siju-wilson-2-.jpg?
resize=1200%2C628&ssl=1)

സാറ്റര്‍ഡേ നൈറ്റ്‌സ് ആണ് സിജു വില്‍സന്റെ അടുത്ത സിനിമ. നിവിന്‍ പോളി നായകനായി എത്തുന്ന
ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് സിജു വില്‍സണ്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം
ചെയ്യുന്ന ചിത്രം നവംബര്‍ നാലിനാണ് തീയറ്ററുകളില്‍ എത്തുന്നത്.
