# മെഹറിന്റെ ചിരിയില്‍ മനം നിറഞ്ഞ് സിജുവും ശ്രുതിയും; ചിത്രങ്ങള്‍ വൈറല്‍

- Link: https://ml.b4blaze.com/film-news/silju-wilson-with-daughter
- Published: 2024-02-13T19:50:02+05:30
- Author: Anu

ആക്ഷന്‍ അടക്കം പുതുമ നിറഞ്ഞ വേഷത്തിലൂടെ കരിയറില്‍ മികവ് തേടിയുള്ള യാത്രയിലാണ് നടന്‍
സിജു വില്‍സണ്‍. പത്തൊന്‍പതാം നൂറ്റാണ്ടിലെ സിജുവിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റെയൊണ പ്രൊഡക്ഷന്‍സ് ബാനറില്‍ കിവിസോ പ്രൊഡക്ഷന്‍സ്,
കേതാകീപുരം റിസോര്‍ട്ട് ഗ്രൂപ്പ് & നേരിയ ഫിലിം ഹൗസ് എന്നിവര്‍ നിര്‍മ്മിച്ച് ഉല്ലാസ്
കൃഷ്ണ സംവിധാനം ചെയ്യുന്ന പുതു ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ലൊക്കേഷന്‍ പിന്നാമ്പുറ
കാഴ്ച്ചകളുടെ ഇന്‍സ്റ്റാഗ്രാം റീല്‍ സിജു വില്‍സണ്‍ പങ്കുവച്ചിരുന്നു. ആവേശകരമായ മിന്നും
പാര്‍ക്കര്‍ ആക്ഷന്‍ രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
ഇപ്പോള്‍ സിനിമ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍
ഓടിയെത്തിയ സിജുവിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഭാര്യ ശ്രുതി വിജയനെയും എപ്പോഴും
പ്രമോഷന്‍ പരിപാടികള്‍ക്കും നടന്‍ കൂടെ കൂട്ടാറുണ്ട്. മകള്‍ക്കും ഭാര്യക്കും ഒപ്പമുള്ള
സിജുവിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. മെഹര്‍ സിജു വില്‍സണ്‍ എന്നാണ് സിജു
വില്‍സണിന്റെ മകളുടെ പേര്.
