# നടി സിൽക്ക്‌സ്മിതയുടെ ജീവിതം സിനിമയാകുന്നു, ചിത്രീകരണം ഉടൻ ആരംഭിക്കും

- Link: https://ml.b4blaze.com/film-news/silksmitha-biopic
- Published: 2020-10-04T11:18:33+05:30
- Author: Rahul

തെന്നിന്ത്യൻ സിനിമകളെ  മറിച്ച മതകറാണി സിൽക്‌സ്മിതയുടേ ജീവിതം സിനിമയാകുന്നു. നിരവധി
സിനിമയിൽ താരം സജീവമായിട്ടുണ്ട്, ഇപ്പോൾ എല്ലാവരുടെയും ഉള്ളിൽ ഒരു നൊമ്പരമായി മാറിയിരിക്കുകയാണ്
താരം, 1996ല്‍ 35ാമത്തെ വയസിലാണ് നടി വിടവാങ്ങിയത്. തെന്നിന്ത്യന്‍ സിനിമകള്‍ക്ക് പുറമെ
ബോളിവുഡിലും അഭിനയിച്ചിരുന്നു താരം.
 അതേസമയം സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുളള
പുതിയൊരു സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത്തവണ
തമിഴിലാണ് നടിയുടെ ജീവിതം ആസ്പദമാക്കിയുളള ചിത്രം വരുന്നത്. കെഎസ് മണികണ്ഠന്‍ ആണ് സിനിമ
സംവിധാനം ചെയ്യുന്നത്. സില്‍ക്ക് സ്മിതയുടെ ജീവിതം തന്നെയാകും പ്രധാന കഥ. ചിത്രത്തിലെ
അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും എല്ലാം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കെഎസ് മണികണ്ഠന്‍
പറയുന്നു  കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടക്കുക. അവള്‍ അപ്പടിതാന്‍
എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സില്‍ക്ക് സ്മിത സമാനതകളില്ലാത്ത ഒരു വ്യക്തിയാണ്.
അവരുടെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുന്ന നടിയെയാണ് തേടുന്നത് എന്ന് സിനിമയുടെ
അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ സില്‍ക്ക് സ്മിത 450ല്‍
അധികം സിനിമകളിലാണ് അഭിനയിച്ചിരുന്നത്. 17ാമത്തെ വയസില്‍ സിനിമയിലെത്തിയ നടി നിരവധി
സൂപ്പര്‍ താര ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.  
