# സിനിമയിലെ കെമിസ്ട്രി ഇനി ജീവിതത്തിലും; ചിമ്പുവും തൃഷയും വിവാഹിതരാകുന്നു?

- Link: https://ml.b4blaze.com/film-news/simbu-to-marry-trisha
- Published: 2020-07-21T17:00:52+05:30
- Author: Rahul

തെന്നിന്ത്യൻ താര സുന്ദരി തൃഷയും ചിമ്പുവും വിവാഹിതരാകുന്നു എന്ന് വാർത്തയാണ് ഇപ്പോൾ
പുറത്ത് വരുന്നത്, തമിഴ് മാധ്യങ്ങൾ ആണ് വാർത്ത പുറത്ത് വിട്ടത്.’വിണൈ താണ്ടി വരുവായാ’,‘
അലൈ’ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ചിമ്ബുവും തൃഷയും ഒന്നിച്ച്‌ അഭിനയിച്ചിട്ടുണ്ട്.
കോവിഡ് ലോക്ഡൗണിനിടെ ഗൗതം മേനോന്‍ സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
ലോക്ക് ഡൗൺ സമയത്ത് ചിമ്പു വിവാഹിതനാകുന്നു എന്ന വാർത്ത പുറത്ത് വന്നിരുന്നു എന്നാൽ
അത് സത്യമല്ല എന്ന് ചിമ്പുവിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

![trisha simbu](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/trisha-
simbu.jpg?resize=1200%2C749&ssl=1)

ഫിലിം ഫെയര്‍ അടക്കമുള്ള മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍
പുറത്തുവിട്ടിരിക്കുന്നത്.37 കാരിയായ തൃഷ നേരത്തെ തെന്നിന്ത്യന്‍ നടന്‍ റാണ ദഗ്ഗുപതിയുമായി
പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. 2015ല്‍ വ്യവസായിയായ വരുണ്‍ മന്യനുമായി
തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറി.

![simbu trisha](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/simbu-
trisha.jpeg?resize=1280%2C720&ssl=1)

ചിമ്പു നേരത്തെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമായി പ്രണയത്തിൽ ആയിരുന്നു, നയന്‍താരയുമായി
പിരിഞ്ഞ ചിമ്ബു നടി ഹന്‍സികയുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.ചിമ്ബുവും
തൃഷയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ ആരാധകര്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. ജെസ്സിയും
കാര്‍ത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്നാണ് ട്വിറ്ററില്‍ നിറയുന്ന കമന്റുകള്‍.
