# ‘മാത്യൂ ഇന്ന് കൂടി എന്നോടൊപ്പം കിടക്കാമോ? ഈ ഒരു ഡയലോഗിൽ…’; കാതലിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ്

- Link: https://ml.b4blaze.com/film-news/sindhu-c-radhakrishnan-fb-post-about-kaathal-movie
- Published: 2024-01-08T20:55:47+05:30
- Author: Ajay

പ്രമേയം കൊണ്ടും താരങ്ങളുടെ അഭിനയ മികവ് കൊണ്ടും അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട
സിനിമയാണ് കാതൽ ദ കോർ. ജിയോ ബേബിയുടെ സംവിധാനത്തിൽ എത്തിയ മമ്മൂട്ടി ചിത്രത്തിന് പ്രേക്ഷകരുടെയും
നിരൂപകരുടെയും മികച്ച അഭിപ്രായം ഒരുപോലെ നേടാൻ കഴിഞ്ഞിരുന്നു. ചിത്രം ഒടിടിയിൽ എത്തിയതോടെ
ചിത്രം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. മാത്യൂ ഇന്ന് കൂടി എന്നോടൊപ്പം 
കിടക്കാമോ? ഈ ഒരു ഡയലോഗിൽ അത്രയും നേരം കൺട്രോൾ ചെയ്ത ഇമോഷൻസ് ഉറക്കെ പൊട്ടിക്കരചിലിൽ
അവസാനിച്ചു എന്നത് ഒരു തെളിവാണ്, എന്നിൽ ഇന്നും മനുഷ്യത്വം ബാക്കി ഉണ്ട് എന്നതിന് എന്നാണ്
പ്രേക്ഷകയായ സന്ധ്യ സി രാധാകൃഷ്ണൻ കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/kaathal-mo.jpg?resize
=1280%2C720&ssl=1)

**സന്ധ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം**

Mathew ഇന്ന് കൂടി എന്നോടൊപ്പം കിടക്കാമോ? ഈ ഒരു ഡയലോഗ് ഇൽ അത്രയും നേരം controll ചെയ്ത
ഇമോഷൻസ് ഉറക്കെ പൊട്ടിക്കരചിലിൽ അവസാനിച്ചു എന്നത് ഒരു തെളിവാണ്, എന്നിൽ ഇന്നും humanity
ബാക്കി ഉണ്ട് എന്ന തെളിവ്, Gender കളുടെ അതിർവരമ്പില്ലാതെ conditioning ഇല്ലാതെ കെട്ടിയിടലുകൾ
ഇല്ലാതെ സ്നേഹിക്കാൻ പഠിച്ചാൽ മാത്രമേ ഒരു മനുഷ്യൻ പ്രണയം, സ്നേഹം ഇവയൊക്കെ ആസ്വദിക്കാൻ
പഠിക്കു എന്നതാണ് സത്യം, ഫിസിക്കൽ need നു അപ്പുറം, സ്നേഹത്തിനു ഒരു heavely feel നൽകാൻ
കഴിയും അവിടെ കെട്ടിയിടലുകൾ ഇല്ല, പ്രണയം തികച്ചും സ്വാതന്ത്രമായൊരു വികാരം ആണ്.
 നമ്മൾ
എല്ലാം വെറും പാവം മനുഷ്യർ ആണ്, ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് ചേക്കേറുന്നവർ,
മുറിവ് പറ്റി വീണു പോകുന്നവർ. സമൂഹത്തിന്റെ കണ്ടിഷനിങ് ഇൽ ഉള്ളിൽ പെട്ട് അവനവനെ നഷ്ടമാകുന്നവർ,
എഴുതാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ❤ കാതൽ “ഹൃദ്യം ”

 
