# പൂർണ്ണഗർഭിണി ആയിരുന്നപ്പോഴും ഞാൻ അവിടേക്ക് പോയിരുന്നു

- Link: https://ml.b4blaze.com/film-news/sindhu-krishna-about-delivery
- Published: 2023-05-18T07:45:20+05:30
- Author: Rahul

നടൻ കൃഷ്ണകുമാറിന്റെ കുടുബത്തിന് ആരാധകർ ഏറെയാണ് ഉള്ളത്. സോഷ്യൽ മീഡിയിൽ ഏറെ സജീവമായ
ഇവർ വളരെ പെട്ടന്നനാണ് മലയാളികൾക്ക് പ്രിയങ്കരർ ആയി മാറിയത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും
മക്കളായ ദിയ, ഇഷാനി, ഹൻസിക,അഹാന എന്നിവരും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ
സോഷ്യൽ മീഡിയിൽ വളര സജീവമാണ്. ഇവരുടെ വീട്ടിലെ വിശേഷങ്ങളൊക്കെ അറിയാൻ പ്രേക്ഷകർക്ക്
ഏറെ താൽപര്യവുമാണ്. കുടുംബത്തിന്റെ വിശേഷങ്ങളുമായി പലപ്പോഴും കൃഷ്ണകുമാർ രംഗത്തെത്താറുണ്ട്.
വീട്ടിലെയും അംഗങ്ങളുടെയും മുഴുവൻ വിശേഷങ്ങളും ഇവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ 
കൂടി പങ്കുവെക്കാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/krishnakumar2.jpeg?
resize=1055%2C1055&ssl=1)

താരത്തിന്റെ മൂന്നാമത്തെ മകൾ ദിയ ഒഴികെ ബാക്കി മൂന്ന് പെൺമക്കളും ഇതിനോടകം സിനിമയിൽ
തങ്ങളുടെ സാനിദ്യം അറിയിച്ച് കഴിഞ്ഞു. സിന്ധുവിന്റെ യൂട്യൂബ് ചാനലിന് ആരാധകർ ഏറെയാണ്
ഉള്ളത്. അത് കൊണ്ട് തന്നെ സിന്ധു തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ തിരുവനന്തപുരത്തെ പാളയത്ത് ഉള്ള മ്യൂസിയയിൽ അഹാനയുടെ ഫോട്ടോഷൂട്ടിങ് വേണ്ടി
പോയപ്പോൾ ഉള്ള തങ്ങളുടെ പഴയകാല ഓർമ്മകൾ ആണ് അഹാന പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ
വാക്കുകൾ ഇങ്ങനെ, ഒരു സമയത്ത് ഞങ്ങൾ ഇവിടെ സ്ഥിരമായി വരാറുണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/binni-krishnakumar1.
jpg?resize=1080%2C1350&ssl=1)

വളരെ നല്ല സ്ഥലമാണിത്. വരാത്തവർ ഉണ്ടെങ്കില് തീർച്ചയായും ഇവിടെ ഒരു തവണയെങ്കിലും വരണം
എന്നാണ് സിന്ധു പറയുന്നത്. ഞാൻ അഹാനയെ പൂർണ്ണ ഗർഭിണി ആയിരുന്ന സമയത്തും കൃഷ്ണകുമാറിന്
ഇവിടെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. ഒരു ലോട്ടറി പരസ്യത്തിന്റെ ഷൂട്ട് ആയിരുന്നു. അങ്ങനെ
ഞാനും ഇവിടെ ആണ് വന്നിരുന്നു. ഇവിടെ ഒക്കെ ഓടിച്ചാടി നടക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല
പിറ്റേന്ന് ഞാൻ പ്രസവിക്കുമെന്നു. അന്ന് ചെക്കപ്പ് ഉണ്ടായിരുന്നു. ചെക്കപ്പിന് പോയതായിരുന്നു
ഞാൻ. അപ്പോഴാണ് ഡോക്ടർ അഡ്മിറ്റ് ആകാൻ പറഞ്ഞത്. അതിന് ശേഷവും ഞങ്ങൾ നിരവധി തവണ ഇവിടെ
വന്നിട്ടുണ്ട് എന്നുമാണ് സിന്ധു പറഞ്ഞത്.
