# ബോംബെ ജയശ്രീയുടെ ആരോഗ്യ നില മെച്ചപ്പെട്ടു!!! സ്വകാര്യത മാനിച്ചതില്‍ നന്ദിയെന്ന് മകന്‍

- Link: https://ml.b4blaze.com/film-news/singer-bombay-jayasri-health-condition-is-ok
- Published: 2023-04-07T16:38:12+05:30
- Author: Anu

ഗുരുതരാവസ്ഥയിലായിരുന്നു ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ശസ്ത്രക്രിയയ്ക്ക്
വിധേയയായ താരത്തിന്റെ ആരോഗ്യവിവരം കുടുംബമാണ് അറിയിച്ചത്. സ്വകാര്യത മാനിച്ചതിന് നന്ദിയെന്നും
കുടുംബം അറിയിച്ചു.

ജയശ്രീയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ് എന്നും മകന്‍ അമൃത് 
രാംനാഥ് അറിയിച്ചു. ഗായികയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചതിനും പ്രേക്ഷകരുടെ
പ്രാര്‍ത്ഥനകള്‍ക്കും അമൃത് രാംനാഥ് നന്ദിയറിയിച്ചു.
  കഴിഞ്ഞ മാസം 24-നാണ് ബ്രിട്ടനില്‍
സംഗീത പരിപാടിക്കെത്തിയപ്പോഴായിരുന്നു ജയശ്രീയെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍
പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു
ഗായിക.  അന്യൂറിസം എന്ന രോഗാവസ്ഥയായിരുന്നു ജയശ്രീയ്ക്ക്. ഗായികയെ അടിയന്തര ശസ്ത്രക്രിയക്ക്
വിധേയയാക്കിയിരുന്നു. തലയോട്ടിയിലെ രക്തക്കുഴലുകളിലെ വീക്കം നീക്കാനായാണ് ശസ്ത്രക്രിയ
നടത്തിയത്. താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കാണ് വിധേയയാക്കിയത്. രക്തക്കുഴലുകള്‍ തകരാര്‍മൂലമോ
ദുര്‍ബലമാക്കുന്നതിനാലോ രക്തധമനികള്‍ വീര്‍ക്കുന്ന അവസ്ഥയാണ് അന്യൂറിസം.

>  
> View this post on Instagram
>  
> [A post shared by Bombay Jayashri Ramnath (@jayashriramnath)](https://www.instagram.com/p/CqtAd1ZtqeG/?utm_source=ig_embed&utm_campaign=loading)
