# ബേബി ബംപ് എവിടെ? ഫൈറ്റിനൊരുങ്ങി ദീപിക!! ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

- Link: https://ml.b4blaze.com/film-news/singham-again-pregnant-deepika-padukone-spotted
- Published: 2024-04-17T21:12:52+05:30
- Author: Anu

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ദീപിക പദുകോണും
 രണ്‍വീര്‍ സിങ്ങും. 
അടുത്തിടെയാണ് താരങ്ങള്‍ കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എത്തുന്ന സന്തോഷം പങ്കുവച്ചത്.
സെപ്റ്റംബറില്‍ കുഞ്ഞതിഥി എത്തുമെന്നായിരുന്നു താരങ്ങള്‍ അറിയിച്ചത്. ഇപ്പോഴിതാ രോഹിത്
ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സിംഗം എഗെയ്ന്‍’ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്
ദീപിക. ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. ചിത്രത്തിലെ
ആക്ഷന്‍ രംഗങ്ങളുടെ സ്റ്റില്ലുകളാണ് വൈറലാകുന്നത്.

ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ദീപിക എത്തുന്നത്. ഫാന്‍ ക്ലബുകളാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
സംവിധായകന്‍ ഷെട്ടിയില്‍ നിന്നും സ്റ്റണ്ട് ടീം അംഗങ്ങളില്‍ നിന്നും സീനിനുള്ള നിര്‍ദ്ദേശങ്ങള്‍
സ്വീകരിക്കുന്ന താരമാണ് ചിത്രങ്ങളിലുള്ളത്
  അതേസമയം, ഗര്‍ഭിണിയായ താരത്തിനെ കൊണ്ട്
ശാരീരിക ബുദ്ധിമുട്ടുള്ള ചില രംഗങ്ങള്‍ ചെയ്യിക്കാതിരിക്കാനായി ഡ്യൂപ്പിനെ വെച്ചിട്ടുണ്ടെന്നും
റിപ്പോര്‍ട്ടുകളുണ്ട്. ദീപിക ആദ്യമായി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രവുമാണ്.  കഴിഞ്ഞ
വര്‍ഷമാണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്. രണ്‍വീര്‍ സിംഗ്, കരീന കപൂര്‍, അക്ഷയ്
കുമാര്‍, ടൈഗര്‍ ഷെറോഫ്, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ 
എത്തുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

> [Pics] Deepika Padukone and Rohit Shetty on the sets of [#SinghamAgain](https://twitter.com/hashtag/SinghamAgain?src=hash&ref_src=twsrc%5Etfw)????????
> [pic.twitter.com/lCb1YNRE7Q](https://t.co/lCb1YNRE7Q)
> — Deepika Padukone FC (@DeepikaPFC) [April 17, 2024](https://twitter.com/DeepikaPFC/status/1780474127264161947?ref_src=twsrc%5Etfw)
