# സീതാ രാമം ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് ദുല്‍ഖറും മൃണാളും!!! വീഡിയോ

- Link: https://ml.b4blaze.com/film-news/sita-ramam-dulquer-first-show-response
- Published: 2022-08-05T15:19:50+05:30
- Author: Anu

കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമം തിയറ്ററില്‍ എത്തിയിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന
റൊമാന്റിക് ചിത്രമാണ് സീതാ രാമം. തന്റെ കരിയറിലെ അവസാന പ്രണയചിത്രമാണെന്ന് ദുല്‍ഖര്‍
പ്രഖ്യാപിച്ചിരുന്നു.

ആദ്യദിനത്തിലെ റിപ്പോര്‍ട്ടുകളില്‍ തന്നെ മികച്ച പ്രതികരണമാണ് സീതാ രാമം നേടുന്നത്.
ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം കരയുന്ന താരങ്ങളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
  ദുല്‍ഖറും
നായികയായ മൃണാള്‍ താക്കൂറും ചിത്രത്തിന്റെ സംവിധായകനായ ഹനു രാഘവപ്പുടിയെ ആലിംഗനം ചെയ്താണ്
ആനന്ദക്കണ്ണീര്‍ പങ്കുവെക്കുന്നത്. സന്തോഷം കരച്ചിലായി അവസാനിക്കുന്നതാണ് വീഡിയോയില്‍.

ഇന്ത്യയില്‍ പ്രദര്‍ശനം തുടങ്ങുന്നതിന് മുമ്പ് തന്നെ യു.എസില്‍ ചിത്രത്തിന്റെ പ്രിമിയര്‍
ഷോ നടന്നിരുന്നു. അവിടെ നിന്നും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. പോയറ്റിക്ക്
ലൗ സ്റ്റോറി എന്നാണ് ആദ്യ ഷോ കണ്ടവര്‍ കുറിക്കുന്നത്.
  ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തിനും
ചിലര്‍ എടുത്ത് പറയുന്നുണ്ട്. ഇമോഷന്‍സ് നന്നായി തന്നെ ദുല്‍ഖര്‍ കൈകാര്യം ചെയ്തു എന്നാണ്
ചിത്രം ആദ്യ ഷോ കണ്ടവരുടെ അഭിപ്രായങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍-മൃണാള്‍ താക്കൂര്‍ കെമിസ്ട്രി
നന്നായിട്ടുണ്ടെന്നും അഭിപ്രായപ്പെടുന്നു.

കാശ്മീര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.
1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയകഥയാണ് സീതാ രാമം
പറയുന്നത്. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലെ റാം എന്നും മറ്റൊരു
നടനെയും ആലോചിച്ചില്ലെന്നും അദ്ദേഹം മുന്‍പേ പറഞ്ഞിരുന്നു.

> That moment ???? [@dulQuer](https://twitter.com/dulQuer?ref_src=twsrc%5Etfw) [@mrunal0801](https://twitter.com/mrunal0801?ref_src=twsrc%5Etfw)
> [@hanurpudi](https://twitter.com/hanurpudi?ref_src=twsrc%5Etfw) got emotional 
> after watching movie with fans in Hyderabad[#SitaRamamFDFS](https://twitter.com/hashtag/SitaRamamFDFS?src=hash&ref_src=twsrc%5Etfw)
> [#SitaRamam](https://twitter.com/hashtag/SitaRamam?src=hash&ref_src=twsrc%5Etfw)
> [@ArtistryBuzz](https://twitter.com/ArtistryBuzz?ref_src=twsrc%5Etfw) [@VyjayanthiFilms](https://twitter.com/VyjayanthiFilms?ref_src=twsrc%5Etfw)
> [#dulqersalman](https://twitter.com/hashtag/dulqersalman?src=hash&ref_src=twsrc%5Etfw)
> [#dulquersalmaan](https://twitter.com/hashtag/dulquersalmaan?src=hash&ref_src=twsrc%5Etfw)
> [#MrunalThakur](https://twitter.com/hashtag/MrunalThakur?src=hash&ref_src=twsrc%5Etfw)
> [#southpaparazzi](https://twitter.com/hashtag/southpaparazzi?src=hash&ref_src=twsrc%5Etfw)
> [#tollywoodcelebs](https://twitter.com/hashtag/tollywoodcelebs?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/ucJGOt1nQg](https://t.co/ucJGOt1nQg)
> — VisHNu (@DQ_01_) [August 5, 2022](https://twitter.com/DQ_01_/status/1555446019906621440?ref_src=twsrc%5Etfw)
