# ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ‘സീതാ രാമം’..! ശ്രദ്ധ നേടി ട്രെയിലര്‍!

- Link: https://ml.b4blaze.com/film-news/sita-ramam-trailer-out
- Published: 2022-07-25T14:20:45+05:30
- Author: Sreekumar

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ തെലുങ്ക്
ചിത്രമാണ് സീതാ രാമം. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ
പ്രവര്‍ത്തകര്‍. ഹനു രാഘവപുടിയാണ് സീതാരാമത്തിന്റെ സംവിധായകന്‍. ദുല്‍ഖറും തന്റെ സോഷ്യല്‍
മീഡിയ പേജ് വഴി ട്രെയിലര്‍ പുറത്ത് വിട്ടതിന്റെ വിവരം ആരാധകരെ അറിയിക്കുന്നുണ്ട് രണ്ട്
മിനിറ്റും 27 സെക്കന്റുമുള്ള ട്രെയിലറാണ് എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dq1.jpg?resize=659%
2C428&ssl=1)

ദുല്‍ഖര്‍ സല്‍മാന് പുറമെ മൃണാള്‍താക്കര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍, ഭൂമിക 
ചവ്‌ള, കിഷോര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.
ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസും
സ്വപ്‌ന സിനിമാസും ചേര്‍ന്നാണ്. വിശാല്‍ ചന്ദ്രശേഖറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
വെങ്കിടേശ്വര റാവുവാണ് എഡിറ്റിംഗ്. ഛായാഗ്രഹണം പി.എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവര്‍
ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/seeta-raamam1.jpg?
resize=612%2C434&ssl=1)

ചിത്രത്തില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്.
മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. സീത
എന്നാണ് കഥാപാത്രത്തിന്റെ പേര്. ‘അഫ്രീന്‍’എന്നാണ് ചിത്രത്തില്‍ രശ്മിക മന്ദാനയുടെ 
പേര്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sita-ramam3.jpg?
resize=1200%2C667&ssl=1)

തെലുങ്കില്‍ ചുവടുറപ്പിക്കുന്ന ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രത്തിനായി ആരാധകര്‍ 
കാത്തിരിക്കുകയാണ്. അതേസമയം, മലയാളത്തില്‍ സല്യൂട്ട് ആണ് ദുല്‍ഖറിന്റേതായി ഏറ്റവും 
ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സീതാരാമം എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖറിന്റെ ഹിന്ദി
ചിത്രം ചുപ്പും പ്രേക്ഷകരിലേക്ക് എത്തും.

 
