# അവർ ഡിസൈൻ ചെയ്യുന്ന രൂപത്തിലേക്ക് എനിക്ക് മാറേണ്ടി വന്നിട്ടുണ്ട്

- Link: https://ml.b4blaze.com/film-news/sithara-about-costume
- Published: 2023-06-19T09:16:59+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സിതാര കൃഷ്ണകുമാർ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം
ചെയ്ത ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് സിതാര പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെയാണ്
താരം ആ പരുപാടിയിൽ കൂടി സ്വന്തമാക്കിയത്. എന്നാൽ അതിനു ശേഷം പിന്നണി ഗായികയായി അരങ്ങേറിയ
സിത്താരയെ കാത്ത് നിരവധി അവസരങ്ങളാണ് ഉണ്ടായിരുന്നത്. സിതാര ആലപിച്ച മുഴുവൻ ഗാനങ്ങളും
പ്രേഷകരുടെ ശ്രദ്ധ നേടുന്നവ ആയിരുന്നു. ആലപിച്ച ഗാനങ്ങൾ എല്ലാം ഹിറ്റ് ആയതോടെ ഗായിക
എന്ന നിലയിൽ സിത്താരയും ശ്രദ്ധ നേടുകയായിരുന്നു. മികച്ച ഒരു ഗായികയാണ് താൻ എന്ന് പ്രേഷകരെ
കൊണ്ട് പറയിപ്പിക്കാൻ സിത്താരയ്ക്ക് അധികം സമയം വേണ്ടി വന്നില്ല. നിരവധി ആരാധകർ ആണ്
ഇന്ന് താരത്തിനുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/sithara.jpg?resize
=1280%2C720&ssl=1)

ഗായികയായി മാത്രമല്ല, റിയാലിറ്റി ഷോകളിൽ വിധികർത്താവായും താരം തിളങ്ങുകയാണ് ഇപ്പോൾ.
എന്നാൽ ചില റിയാലിറ്റി ഷോകൾ ചെയ്യുമ്പോൾ താൻ ഒട്ടും കംഫർട്ടബിൾ ആയിരുന്നില്ല എന്ന് 
തുറന്ന് പറയുകയാണ് സിതാര ഇപ്പോൾ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, പൊതുവെ സിംപിൾ വസ്ത്രധാരണം
ഇഷ്ട്ടപെടുന്ന ആൾ ആണ്. എന്നാൽ ചില റിയാലിറ്റി ഷോ ചെയ്യുമ്പോൾ അവർ ഡിസൈൻ ചെയ്യുന്ന രൂപത്തിലേക്ക്
നമ്മൾ മാറുകയാണ് ചെയ്യുന്നത്. പലപ്പോഴും വലിയ ഗ്രാൻഡ് ആയ ഡ്രെസ്സും മേക്കപ്പും ഒക്കെ
നമുക്ക് അണിയേണ്ടി വരാറുണ്ട്. ഒട്ടും കംഫർട്ട് ആകാത്ത വസ്ത്രങ്ങളും ധരിക്കേണ്ടി വരാറുണ്ട്.
ചില എപ്പിസോഡുകളിൽ വളരെ ബുദ്ധിമുട്ടിയാണ് ഇരിക്കുന്നത് തന്നെ.

![Sithara Krishnakumar](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/
08/Sithara-Krishnakumar.webp?resize=1200%2C899&ssl=1)

 

ചില എപ്പിസോഡുകളിൽ ഒരു ദിവസം മുഴുവൻ കാലു നീട്ടി വെച്ച് ഇരിക്കേണ്ടി വന്നിട്ടുണ്ട്.
കാരണം കാലു നേരെ വെച്ചാൽ ഡ്രസ്സ് കൂടുതൽ മുറുകുകയും സ്റ്റിച്ച് പൊട്ടുകയും ചെയ്യും.
അങ്ങനെ ഒട്ടും കംഫർട്ടബിൾ അല്ലാത്ത ഹെവി ആയിട്ടുള്ള പാർട്ടി വെയറുകളും ധരിക്കേണ്ടി 
വരാറുണ്ടായിരുന്നു എന്നും സിതാര പറയുന്നു. എന്നാൽ കാണുന്നവർക്ക് ആകർഷണം തോന്നാൻ വേണ്ടിയാകും
നമുക്ക് അത്തരം കോസ്റ്റിയൂം തരുന്നത് എന്നും താരം പറഞ്ഞു.
