# ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ ഈ ലോകം മുഴുവൻ തകർന്ന് ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു!

- Link: https://ml.b4blaze.com/film-news/sithara-fb-post
- Published: 2021-05-25T13:06:22+05:30
- Author: Rahul

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദീപിൽ നിന്നും കേൾക്കാൻ അത്ര സുഖകരം അല്ലാത്ത വാർത്തകൾ
ആണ് വന്നുകൊണ്ടിരിക്കുന്നത്. ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ വലിയ
പ്രതിക്ഷേധങ്ങൾ ആണ് ദ്വീപിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ എതിർത്ത്കൊണ്ട് നിരവധി 
സിനിമ താരങ്ങളും ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. ലക്ഷ ദ്വീപിന് വേണ്ടി ആദ്യം ശബ്ദം
ഉയർത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. കടുത്ത ഭാക്ഷയിൽ തന്നെയാണ് തരാം തന്റെ എതിർപ്പ്
വ്യക്തമാക്കിയത്. പ്രിത്വിരാജിന് പിന്നാലെ ലക്ഷദ്വീപിനെയും അവിടുത്തെ ജനങ്ങളെയും പിന്തുണച്ച്
കൊണ്ട് നിരവധി പ്രമുഖർ ആണ്  എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് സിത്താര
കൃഷ്ണകുമാർ തന്റെ ഫേസ്ബുക്കിൽ കൂടി പ്രതികരിച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ 
ഇങ്ങനെ,

ലോകത്ത് പലേയിടത്തും പോയിട്ടുണ്ട് പല കാലത്തായി!!! ഇതുപോലൊരു നാട് മുൻപും പിൻപും കണ്ടിട്ടില്ല!!!
കള്ളമില്ലാത്ത, കളങ്കമില്ലാത്ത, കുറേ ഇടവഴികളും, നല്ല മനുഷ്യരും!!! കരയെന്നാൽ അവർക്ക്
കേരളമാണ്! ദ്വീപിൽ നിന്നുള്ള കുട്ടികൾ ഏറെ പഠിച്ചിരുന്ന ഫാറൂഖ് കോളേജിൽ പഠിച്ചിരുന്നതുകൊണ്ട്
തന്നെ പണ്ടേ അറിയാം ദ്വീപ് മുട്ടായി പോലെ മധുരമുള്ള അവിടുത്തുകാരുടെ മനസ്സും!! ഈ കാണിക്കുന്നത്
അത്രയും ക്രൂരതയാണ്!!!ഒരു സൂക്ഷ്മാണുവിന്റെ മുന്നിൽ തകർന്നും തളർന്നും ഈ ലോകം മുഴുവൻ
ഇരിക്കുമ്പോഴും, സഹജീവികളോട് ഇത് ചെയ്യാൻ എങ്ങനെ സാധിക്കുന്നു!!

നടൻ പൃഥ്വിരാജ്, നടിയും സംവിധായികയും ആയ ഗീതു മോഹൻദാസ് തുടങ്ങിയവരും ലക്ഷദ്വീപിലെ ജനങ്ങളെ
പിന്തുണച്ച് കൊണ്ട് എത്തിയിരുന്നു.
