# അവളുടെ വാക്കുകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്..! മകളെ കുറിച്ച് സിത്താര കൃഷ്ണകുമാര്‍

- Link: https://ml.b4blaze.com/film-news/sithara-krishna-about-her-daughter
- Published: 2022-08-08T10:08:33+05:30
- Author: Sreekumar

മലയാള സിനിമാ പിന്നണി ഗാനരംഗത്തെ ആരാധകരുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര
കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ്
ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകളെ കുറിച്ച് പറഞ്ഞുകൊണ്ട് സിത്താര ഇന്‍സ്റ്റഗ്രാമില്‍
പങ്കുവെച്ച വീഡിയോ ആണിത്. മകളെ കുറിച്ച് ഗായിക കുറിച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/sithara-0.jpg?resize
=337%2C523&ssl=1)

തന്റെ ഓരോ യാത്രകളിലും അമ്മയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് സ്‌നേഹം നിറച്ച് മകള്‍
എഴുതിയ കത്തുകളുടെ വീഡിയോ ആണ് സിത്താര പങ്കുവെച്ചത്. സിത്താര കുഞ്ഞുമണി എന്നാണ് മകളെ
സ്‌നഹത്തോടെ വിളിക്കാറ്. സാവന്‍ ഋതു എന്നാണ് സിത്താരയുടെ മകളുടെ പേര്. മകള്‍ എഴുതിയ
സുന്ദരമായ കുഞ്ഞ് കത്തുകളും ആ കത്തിലെ വാക്കുകളും എന്ന് കുറിച്ചാണ് സിത്താര,

>  
> View this post on Instagram
>  
> [A post shared by Sithara Krishnakumar (@sitharakrishnakumar)](https://www.instagram.com/reel/Cg9wy48gcBt/?utm_source=ig_embed&utm_campaign=loading)

മകള്‍ നല്‍കിയ കത്തുകളുടെ വീഡിയോ പങ്കുവെച്ചത്… മകളുടെ ഈ വാക്കുകള്‍ ആണ് എന്നെ ജീവിതത്തില്‍
മുന്നോട്ട് നയിക്കുന്നത് എന്ന് സിത്താര കൃഷ്ണകുമാര്‍ പറയുന്നു. ഞാന്‍ ശാന്തയാകുന്നതും
ഈ വാക്കുകള്‍ ഓര്‍ക്കുമ്പോഴാണ് എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്. എന്നും എന്റെ 
കുഞ്ഞായി തന്നെ ഇരിക്കൂ എന്നാണ് മകളോടായി സിത്താര പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/sithara.jpg?resize
=602%2C555&ssl=1)

സിത്താരയ്ക്കുള്ളത് പോലെ തന്നെ താരത്തിന്റെ പുത്രിയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്.
കുഞ്ഞ് സായുവിന്റെ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മയെ പോലെ തന്നെ മികച്ച
ഒരു കുട്ടി ഗായികയാണ് സായു. സോഷ്യല്‍ മീഡിയയില്‍ സായുവിന്റെ ഗാനങ്ങള്‍ ഇതിന് മുന്‍പും
വൈറലായി മാറിയിട്ടുണ്ട്.
