# ഹേറ്റേഴ്‌സ് ഉണ്ടോ എന്നുറപ്പിക്കാനൊന്നും പറ്റില്ല കാരണം പറഞ്ഞു സിതാര കൃഷ്ണകുമാർ 

- Link: https://ml.b4blaze.com/film-news/sithara-krishnakumar-about-haters
- Published: 2024-05-08T13:33:12+05:30
- Author: Suji

ഒരു ഹേറ്റേഴ്‌സ് ഇല്ലാത്ത ഗായിക എന്നാണ് സിത്താര കൃഷ്ണകുമാറിനെ  അറിയപ്പെടാറുള്ളത്.
എന്നാല്‍ അത്തരം കാര്യങ്ങള്‍ ഉറപ്പിക്കാനൊന്നും പറ്റില്ലെന്ന് പറയുകയാണ് സിത്താര കൃഷ്ണകുമാർ
ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വളരെ ആപേക്ഷികമാണ്
ഹേറ്റേഴ്‌സ് ഉണ്ടോ ഇല്ലയോ എന്നതൊക്കെ ,എല്ലാം വളരെ കുറച്ചു സമയത്തേക്ക് മാത്രം നിലനില്‍ക്കുന്നതാണ്
സിത്താര പറയുന്നു.ഹേറ്റേഴ്‌സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊക്കെ റിലേറ്റീവ് ആണ്. ഹേറ്റേഴ്‌സ്
ഉണ്ടെന്ന് തന്നെ വിചാരിക്കൂ, സിതാര പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sithara1.jpg?resize
=755%2C573&ssl=1)

ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതൊക്കെ 
കുറച്ച് സമയത്തേക്കാണ്. ഇഷ്ടവും അങ്ങനെ തന്നെയാണ്. ഇതൊക്കെ അവര്‍ രൂപീകരിക്കുന്നത്,
അവരുടെ അഭിപ്രായങ്ങളോടോ അവരുടെ രാഷ്ട്രീയങ്ങളോടോ അല്ലെങ്കില്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങളോടോ
ഒക്കെയുള്ള വിയോജിപ്പ്, ഓരോര്‍ത്തരുടെ ഉള്ളിലും നല്ലത് എന്നതിന് ഓരോര്‍ത്തര്‍ക്കും 
വ്യത്യസ്ത ഡെഫിനിഷന്‍ ആയിരിക്കും. അതിന് പുറത്ത് സംസാരിച്ചു കഴിഞ്ഞാലും ഹേറ്റേഴ്‌സ്
സ്വാഭാവികമായും ഉണ്ടാകും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/sithara2.jpg?resize
=706%2C441&ssl=1)

ഏറ്റവും പ്രിയപ്പെട്ട ആളുകളെ വേദനിപ്പിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാല്‍ മതി. 
അവരെയാണല്ലോ നമ്മള്‍ എല്ലാ ദിവസവും കാണുന്നത്, ആളുകള്‍ വ്യക്തി ജീവിതത്തിലേക്ക് കടന്നു
കയറുന്നത് പ്രശ്‌നമാകുന്നു എന്ന് തോന്നുന്നത് അത് നമ്മള്‍ കേള്‍ക്കുമ്പോഴാണ്. അവര്‍ക്ക്
ഇഷ്ടമാണെന്ന് പറയുമ്പോള്‍ സന്തോഷിക്കുകയും അവര്‍ക്ക് ഇഷ്ടമല്ല എന്ന് പറയുമ്പോള്‍ സങ്കടപ്പെടേണ്ടേ
കാര്യവുമില്ല. ഇഷ്ടവും ഇഷ്ടക്കേടുമൊക്കെ അവര്‍ ഉണ്ടാക്കിയതാണ്. അവര്‍ക്ക് നമ്മളുമായി
ബന്ധമില്ല. നമ്മുടെ മനസോ ചിന്തകളോ ഒക്കെ നമ്മള്‍ തീരുമാനിക്കുന്നത് പോലെ മുന്നോട്ട്പോകുന്നത്,
അല്ലെങ്കില്‍ നമ്മുടെ ചുറ്റുപാടില്‍ നിന്ന് ഡിസൈന്‍ ചെയ്യപ്പെടുന്നതാണ്. അത് ബാക്കിയുള്ളവരെ
ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള അടയാളങ്ങള്‍ കാണുമ്പോള്‍ മാത്രം നമ്മള്‍ ഒന്ന് പേടിച്ചാല്‍
മതി സിതാര പറയുന്നു
