# നഞ്ചിയമ്മ ഇതൊന്നും അറിഞ്ഞു കാണില്ല..! എന്തിനാണ് ഈ തെറിവിളികള്‍! – സിതാര കൃഷ്ണകുമാര്‍

- Link: https://ml.b4blaze.com/film-news/sithara-krishnakumar-video-about-nanjiyammas-award
- Published: 2022-07-26T08:26:28+05:30
- Author: Sreekumar

നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതിലെ ചര്‍ച്ചകളില്‍ പ്രതികരണം
അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാൡളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാര്‍.
നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതിനെ കുറിച്ച് ഇനിയും എന്തിനാണ് ഇങ്ങനെ ചര്‍ച്ചകളും
തെറിവിളികളും നടത്തുന്നത് എന്നാണ് താരം ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച
വീഡിയോ വഴിയാണ് താരം ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് എത്തിയത്. വിശദീകരണങ്ങളും, 
അഭിപ്രായങ്ങളും എല്ലാം ആരാഞ്ഞുള്ള വിളികള്‍,ചര്‍ച്ചകള്‍ ധാരാളം വന്നതുകൊണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sithara-1.jpg?resize
=557%2C647&ssl=1)

മാത്രം ഇതിവിടെ പങ്കുവയ്ക്കുന്നു ഇതില്‍ കൂടുതല്‍ ഒന്നും പറയാനുള്ള അറിവോ പരിചയമോ ഇല്ല
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആവശ്യമുണ്ടോ നമുക്ക് സംഗീതം സ്‌നേഹമല്ലേ!.. എന്ന് കുറിച്ചാണ്
താരം വീഡിയോ പങ്കുവെച്ചത്. നഞ്ചിയമ്മയ്ക്ക് ലഭിച്ച അവാര്‍ഡ്, നമ്മള്‍ ഇനി അതിനെ കുറിച്ച്
സംസാരിക്കുന്നതില്‍ കാര്യമില്ല. ഇതിലെ മറ്റൊരു വസ്തുത എന്തെന്നാല്‍ നഞ്ചിയമ്മ വളരെ 
സന്തോഷത്തോടും സമാധാനത്തോടും ഇതൊന്നും അറിയാതെ ഒരു സ്ഥലത്ത് ഇരിക്കുകയാണ്. അവര്‍ സമൂഹമാധ്യമത്തില്‍
നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും അറിയുന്നുണ്ടാവില്ല.. അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനുള്ള
സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/sithara-2.jpg?resize
=701%2C670&ssl=1)

എന്നാല്‍ അത് പിന്നീട് കുറ്റപ്പെടുത്തലുകളായി.. ഉപയോഗിക്കുന്ന ഭാഷകള്‍ വളരെ മോശമാകുന്നു.
തെറിവിളികളും.. അതിന്റെ ആവശ്യമില്ല.. നമ്മള്‍ സംസാരിക്കുന്നത് സംഗീതത്തെ കുറിച്ച് അല്ലേ
എന്നും താരം ചോദിക്കുന്നു. സിനിമാ അവാര്‍ഡ് എന്നാല്‍ സിനിമയിലെ സന്ദര്‍ഭത്തിന് അനുസരിച്ചുള്ള
പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ്. അതിനെ ആ പ്രാധാന്യത്തില്‍ കാണണം. ലഭിച്ചവരെ അംഗീകരിച്ച്
അത് അവിടെ തീരണം.. അല്ലാതെ ചര്‍ച്ചകളും ലഹളകളും ആകാന്‍ പാടില്ലെന്നും സിതാര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/nanjiyamma1.jpg?
resize=823%2C494&ssl=1)

സിനിമാ സംഗീതം മാത്രമല്ല സംഗീതം.. ഇവിടെ എത്രയോ സംഗീത ശാഖകള്‍ ഉണ്ട്. യഥാര്‍ത്ഥ സംഗീതത്തെ
സ്‌നേഹിക്കുന്നവര്‍ ഒന്നും അവാര്‍ഡുകള്‍ പ്രതീക്ഷിക്കുന്നവരല്ല.. നഞ്ചിയമ്മയുടെ പാട്ട്
ഹൃദയത്തില്‍ തൊടുന്നതാണ്.. നഞ്ചിയമ്മയ്ക്ക് അവാര്‍ഡ് ലഭിച്ചതില്‍ എനിക്ക് വ്യക്തിപരമായി
സന്തോഷം ഉണ്ട് എന്നും അവരിലൂടെ നമുക്ക് നഷ്ടപ്പെട്ട് പോയ ഒരുപാട് കാര്യങ്ങള്‍ തിരിച്ചെടുക്കാന്‍
സാധിക്കും എന്നും താരം വീഡിയോയില്‍ പറഞ്ഞു.

>  
> View this post on Instagram
>  
> [A post shared by Sithara Krishnakumar (@sitharakrishnakumar)](https://www.instagram.com/tv/CgcEaREAgI4/?utm_source=ig_embed&utm_campaign=loading)
