# ‘എല്ലാവരേയും വിശ്വസിക്കുന്ന, സഹായിക്കുന്ന ഏറ്റവും നല്ല മനുഷ്യന്‍’- വിധുവിനെ കുറിച്ച് സിതാര

- Link: https://ml.b4blaze.com/film-news/sithara-krishnakumar-wishes-vidhu-prathap-on-his-birthday
- Published: 2022-09-01T16:27:50+05:30
- Author: Anu

ഗായകന്‍ വിധു പ്രതാപും ഗായിക സിതാര കൃഷ്ണകുമാറും അടുത്ത സുഹൃത്തുക്കളാണ്. ഇന്ന് വിധുവിന്റെ
പിറന്നാളിന് സിതാര ഒരുക്കിയ സര്‍പ്രൈസാണ് സോഷ്യല്‍ലോകത്ത് നിറയുന്നത്. വിധുവിന് പിറന്നാളാശംസകള്‍
നേര്‍ന്നിരിക്കുകയാണ് സിതാര.

വിധുവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ സ്പെഷ്യല്‍ പിറന്നാള്‍ വീഡിയോയാണ് സിതാരയുടെ
സര്‍പ്രൈസ്. ഇന്‍സ്റ്റാഗ്രാമിലാണ് സിതാര വീഡിയോ പോസ്റ്റ് ചെയ്തത്. ആശംസയ്ക്കൊപ്പം മനോഹരമായ
ഒരു കുറിപ്പും സിതാര പങ്കുവെച്ചിട്ടുണ്ട്.
  ‘ഞങ്ങളുടെ തലമുറയിലെ ഏറ്റവും മികച്ച ഗായകന്‍.
സുഹൃത്തുക്കള്‍ക്കിടയില്‍ ഏറ്റവും നന്നായി തമാശ പറയുന്ന വ്യക്തി. ഞങ്ങള്‍ വിശ്വസിക്കുന്ന,
എല്ലാവരേയും സഹായിക്കുന്നയാള്‍. ഏറ്റവും നല്ല മനുഷ്യനാണെന്നും സിതാര പറയുന്നു.

നിങ്ങള്‍ ഞങ്ങള്‍ക്ക് കുടുംബാംഗത്തെ പോലെയാണ്. ഈ പ്രിയപ്പെട്ടയാള്‍ ഇന്ന് ഒരു വര്‍ഷം
കൂടി ചെറുപ്പമാകുകയാണ്. ചക്കര വിധു ചേട്ടന് ജന്മദിനാശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ.’
ചിത്രം പങ്കുവച്ച് സിതാര കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് ആശംസകള്‍ നേരുന്നത്.
  
ഇതിന് വിധുവും മറുപടി നല്‍കിയിട്ടുണ്ട്, ഇതാണ് രസകരമാവുന്നത്. ‘നിനക്ക് എന്നെപ്പറ്റി
ഇത്രേം അഭിപ്രായം ഉണ്ടായിരുന്നല്ലേ’ എന്നാണ് വിധു കമന്റ് ചെയ്തിരിക്കുന്നത്.
