# പേജുകളില്‍ പോസ്റ്റിടുന്നത് എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ

- Link: https://ml.b4blaze.com/film-news/sithara-post
- Published: 2021-08-18T10:53:38+05:30
- Author: Sreekumar

വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപിടി മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഗായികയാണ്
സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരം കുറഞ്ഞ സമയത്തിൽ
ഉള്ളിൽ ആണ് നിരവധി ആരാധകരെ സ്വന്തമാക്കിയ പിന്നണി ഗായികയായി മാറിയത്. ഇന്ന് ലക്ഷക്കണക്കിന്
ആരാധകർ ആണ് സിതാര എന്ന ഗായികയ്ക്ക് ഉള്ളത്. ഒരു ഗായിക ആണെങ്കിലും സാമൂഹിക പ്രതിബന്ധത
ഉള്ള ഒരു പൗര കൂടിയാണ് താൻ എന്ന് സിത്താര പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സമൂഹത്തിൽ 
നടക്കുന്ന പല കാര്യങ്ങളിലും തന്റെ പ്രതികരണം അറിയിച്ച് കൊണ്ട് സിത്താര എത്തിയിട്ടുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഒരു പ്രതികരണം സിത്താരയുടെ ഭാഗത്ത് നിന്നും വീണ്ടും ഉണ്ടായിരിക്കുകയാണ്.
ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ ഒരു പോസ്റ്റ് പങ്കുവെച്ച് കൊണ്ടാണ് സിതാര പ്രതികരിച്ചിരിക്കുനന്ത്.
അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ താലിബാനെ പിന്തുണയ്ക്കുന്നവർ തന്നെ ദയവ് ചെയ്തു അൺഫോള്ളോ ചെയ്യണം
എന്ന് പറയുന്ന ഹരീഷ് ശിവരാമകൃഷ്ണന്റെ പോസ്റ്റ് ആണ് സിതാര പാങ്കുവെച്ചിരിക്കുന്നത്. 
പോസ്റ്റ് ഇങ്ങനെ,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/Sithara-Krishnakumar-
Images.jpg?resize=500%2C282&ssl=1)

‘ലക്ഷദ്വീപ് വിഷയത്തിലും, അഫ്ഗാന്‍ വിഷയത്തിലും പോസ്റ്റുകള്‍ ഇട്ടപ്പോള്‍, അതിനു താഴെ
ഇതേ പേജില്‍ വന്ന രണ്ടു കമന്റുകള്‍ ആണ്. ആഹാ ആ വാരിവിതറുന്ന വിഷത്തിനും, വെറുപ്പുളവാക്കുന്ന
ഭാഷയ്ക്കും എന്തൊരു സാമ്യം അക്കാര്യത്തില്‍ എന്തൊരു ഒത്തൊരുമ. പേജുകളില്‍ പോസ്റ്റിടുന്നത്
എല്ലാം ശരിയാക്കികളയാം എന്ന വിചാരത്തിലൊന്നുമല്ല കൂട്ടുകാരെ. സത്യസന്ധമായി മനസ്സില്‍
തോന്നുന്നത് കുറച്ചിടുന്നു എന്നു മാത്രം! അതില്‍ രാജ്യവും, നിറവും, ജാതിയും, മതവും,
പക്ഷവും ഒന്നും നോക്കാറില്ല, മനസ്സിന്റെ തോന്നലുകളെ മാത്രമേ പിന്തുടരാറുള്ളൂ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/05/sithara-fb-post.
jpg?resize=960%2C540&ssl=1)

നിങ്ങള്‍ക് ഇഷമുള്ളത് പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം, ഇഷ്ടമില്ലാത്തതു പറഞ്ഞാല്‍ ആ നിമിഷം
ശത്രുത! ഇതെന്തുപാട്. കണ്ണും കാതും കൂടെ മനസ്സും തുറന്നുവച്ചാലെ തിരിച്ചറിവിന്റെ വെളിച്ചം
ഉള്ളിലേക്ക് വരികയുള്ളൂ! പരസ്പരം സമാധാനത്തോടെ സംവദിക്കാന്‍ എന്നാണിനി നമ്മള്‍ പഠിക്കുക’
എന്നുമാണ് കുറിച്ചിരിക്കുന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങൾ ആണ് അഫ്‌ഗാനിസ്ഥാൻ വിഷയത്തിൽ
തങ്ങളുടെ പ്രതികരണങ്ങൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വളരെ പെട്ടന്നാണ് സിതാരയുടെ
പോസ്റ്റ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് സിത്താരയ്ക്കും ഹരീഷ് ശിവരാമകൃഷ്ണനും
പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.
